വിവാഹ ആഭാസങ്ങള്‍ക്കെതിരെ വിസ്ഡം കണ്ണൂരില്‍ ജനുവരി 29ന് ബഹുജന സംഗമം നടത്തും

google news
wisdom

കണ്ണൂര്‍ : വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ വിവാഹ രംഗത്തെ ആഭാസങ്ങള്‍ക്കും ധൂര്‍ത്തിനുമെതിരേ സംഘടിപ്പിക്കുന്ന ത്രൈമാസ കേമ്പയിന്റെ ഭാഗമായി 29 ന്ബഹുജന സംഗമം നടത്തുന്നു.

ജനുവരി 29ന്  കണ്ണൂര്‍  സ്‌റ്റേഡിയം  കോര്‍ണറിലാണ് പരിപാടികള്‍ സംഘടിപ്പിക്കുമെന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

വൈകു 4.30- ന് കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ മുസ്ലിഹ് മഠത്തില്‍ ക്യാംപയിന്‍ ഉദ്ഘാടനം ചെയ്യും. മുന്‍ എം എല്‍ എ കെ.എം ഷാജി ക്യാംപയിന്‍  പ്രഖ്യാപനം നടത്തും. സി.പി സലീം മുഖ്യപ്രഭാഷണം നടത്തും.

വിവിധ സംഘടനാ പ്രതിനിധികളായ സുബൈര്‍ കൗസരി, കെ എം മക്ബൂല്‍, സി സി. ശക്കീര്‍ ഫാറൂഖി എന്നിവര്‍പങ്കെടുക്കും.
ദുരഭിമാന പ്രകടനമായി വിവാഹ രംഗം മാറിക്കൂടെന്ന സന്ദേശവുമായി മഹല്ലുസംഗമങ്ങള്‍, വനിതാ സമ്മേളനങ്ങള്‍, വിദ്യാര്‍ത്ഥിനി സംഗമം, മാര്‍ഗരേഖാ പ്രകാശനം, സന്ദേശ രേഖാ വിതരണം, അയല്‍ക്കൂട്ടങ്ങള്‍ തുടങ്ങിയവ സംഘടിപ്പിക്കുമെന്ന്‌സംഘാടക സമിതിചെയര്‍മാന്‍ സി.പി. സലീം, വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.കണ്‍വീനര്‍ കെ. അബ്ദുല്ലാ ഫാസില്‍, സിറാജുദ്ദീന്‍ തയ്യില്‍, ശംസുദ്ദീന്‍ കമ്പില്‍, അക്രം വളപട്ടണം എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Tags