മട്ടന്നൂരില്‍ ബസ് ഓടിക്കുന്നതിനിടെ ഡ്രൈവര്‍ കുഴഞ്ഞുവീണുമരിച്ചു, നിയന്ത്രണംവിട്ട ബസ് കടയിലേക്ക് ഇടിച്ചു കയറി

google news
While driving a bus in Mattannur the driver collapsed and died when the out of-control bus rammed into a shop

മട്ടന്നൂര്‍: മട്ടന്നൂരിനടുത്തെ  ഉരുവച്ചാലില്‍ ബസ് ഓടിക്കുന്നതിനിടെ ഡ്രൈവര്‍ കുഴഞ്ഞുവീണു മരിച്ചു. ബസ് ഡ്രൈവറായ തളിപ്പറമ്പ് ചുടല സ്വദേശി ദിനേശാണ് മരിച്ചത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് റോഡരികിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

യാത്രക്കാര്‍ നിസാരപരുക്കുകളോടെ രക്ഷപ്പെട്ടു.ബുധനാഴ്ച്ച  ഉച്ചയ്ക്കായിരുന്നു സംഭവം. കണ്ണൂര്‍ വിമാനത്താവളത്തിലെ സിഐഎസ്എഫ് ഉദ്യോഗസ്ഥരെ കൊണ്ടുപോവുകയായിരുന്ന ബസ്സാണ് നിയന്ത്രണം വിട്ടത്. റോഡരികിലെ കടയിലേക്ക് ഇടിച്ചു കയറിയ ബസ്സിന്റെ മുന്‍ഭാഗം തകര്‍ന്നു.മട്ടന്നൂര്‍ പൊലിസ്‌സ്ഥലത്തെത്തി ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി.

Tags