വാട്‌സ് ആപ്പില്‍ അഡ്മിന്‍ ഓണ്‍ലിയാക്കി;മുസ്‌ലിം ലീഗ് പ്രവര്‍ത്തകനെ മര്‍ദ്ദിച്ച രണ്ടു പേര്‍ക്കെതിരെ കേസെടുത്തു

google news
WhatsApp

 തലശേരി:ഏലാങ്കോട്ട് മുസ്‌ലിം ലീഗ് പ്രവര്‍ത്തകനെ മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ടു പേര്‍ക്കെതിരെ  പാനൂര്‍  പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചു. മുസ്‌ലിം ലീഗ് പ്രവര്‍ത്തകനായ ഏലാങ്കോട്ടെ പി.പി മുഹമ്മദലിക്കാ(53)ണ് ഇന്നലെ രാത്രി ഒന്‍പതുമണിയോടെ വൈദ്യര്‍പീടിക മദ്രസയ്ക്കടുത്തുവെച്ചു തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ചത്.

 മുസ്‌ലിം ലീഗ് കുടുംബസംഗമത്തിനോടനുബന്ധിച്ചുണ്ടാക്കിയ വാട്‌സ് ആപ്പ് ഗ്രൂപ്പ് അഡ്മിന്‍ ഓണ്‍ലിക്കായതിന്റെ വൈരാഗ്യത്തില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകരായആബിദ്, റഷീദ് എന്നിവര്‍ ചേര്‍ന്നു മര്‍ദ്ദിച്ചുവെന്നാണ്പരാതി. പാര്‍ട്ടിയുടെ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍  അംഗങ്ങള്‍ക്ക് തോന്നിയ പോലെ പോസ്റ്റിടുന്നത് തടയുന്നതിനായി  നിയന്ത്രണമേര്‍പ്പെടുത്തിയതാണ് പ്രകോപനത്തിന് കാരണമായത്.

Tags