കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം; കണ്ണൂരിൽ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

Kerala State Service Pensioners Association District Conference; The welcome team inaugurated the office in Kannur
Kerala State Service Pensioners Association District Conference; The welcome team inaugurated the office in Kannur

പഴയങ്ങാടി:കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം  നവംബർ 27 , 28 തീയതികളിൽ എരിപുരം മാടായി ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. സമ്മേളനത്തിന് മുന്നോടിയായുള്ള  സ്വാഗതസംഘം ഓഫീസ്  പഴയങ്ങാടിയിൽ തുറന്നു പ്രവർത്തനം ആരംഭിച്ചു.  കെപിസിസി അംഗം എംപി ഉണ്ണികൃഷ്ണൻ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു. 

 സ്വാഗതസംഘം ചെയർമാൻ അഡ്വ: ബ്രിജേഷ് കുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ടി.വി ഗംഗാധരൻ,  സംസ്ഥാന കമ്മിറ്റി അംഗം പി അബ്ദുൽ ഖാദർ, ജില്ലാ സെക്രട്ടറി കെ സി രാജൻ, പ്രസിഡന്റ്  കെ മോഹനൻ, സംസ്ഥാന കമ്മിറ്റി വൈസ് പ്രസിഡന്റ് ടി. കരുണാകരൻ, എം പി ദാമോദരൻ, ടി കുഞ്ഞികൃഷ്ണൻ, എ പി ജയശീലൻ,ബി പി ശേഖരൻ സർഹബീൽ എന്നിവർ സംസാരിച്ചു.
 

Tags