വയനാട് ദുരന്തം: കേന്ദ്ര അവഗണനക്കെതിരെ സിപിഐ ആർ എസ് പോസ്റ്റ് ഓഫീസ് മാര്‍ച്ച് നടത്തി

Wayanad Tragedy: CPIRS Post Office March Against Central Neglect
Wayanad Tragedy: CPIRS Post Office March Against Central Neglect

കണ്ണൂര്‍:  വയനാട് ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ട മനുഷ്യരോടും കേരള ജനതയോടും   കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്ന വഞ്ചനക്കെതിരെ സംസ്ഥാന വ്യാപകമായി സി പി ഐ നടത്തുന്ന സമരത്തിന്റെ ഭാഗമായി  കണ്ണൂര്‍ ആര്‍ എസ് പോസ്റ്റോഫീസിന് മുന്നില്‍ സി പി ഐ  ജില്ലാ കൗൺസിലിൻ്റെ നേതൃത്വത്തിൽ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു.

സി പി ഐ സംസ്ഥാന കൗൺസിലംഗം സി എൻ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി സി പി സന്തോഷ് കുമാർ അധ്യക്ഷനായി. സംസ്ഥാന കൗൺസിലംഗം സി പി ഷൈജൻ, ജില്ലാ അസി. സെക്രട്ടറി എ പ്രദീപൻ, കണ്ണൂർ മണ്ഡലം സെക്രട്ടറി വെള്ളോറ രാജൻ, മഹിളാ സംഘം ജില്ലാ സെക്രട്ടറി കെ എം സപ്ന , എഐവൈ എഫ് ജില്ലാ സെക്രട്ടറി കെ വി സാഗർ, എഐ എസ് എഫ് ജില്ലാ സെക്രട്ടറി പി എ ഇസ്മയിൽ എന്നിവർ സംസാരിച്ചു.

Tags