വയനാട് ദുരന്തത്തിന്റെ നേര്‍ചിത്രം ഒപ്പിയെടുത്ത് അവന്തിക ; ആരെങ്കിലും ചിത്രംവാങ്ങിയാല്‍ പണം ദുരിതബാധിതര്‍ക്കെന്ന് കൊച്ചുകലാകാരി

Avantika captures the direct picture of the Wayanad disaster; The young artist says that if someone buys the picture, the money will be given to the affected people
Avantika captures the direct picture of the Wayanad disaster; The young artist says that if someone buys the picture, the money will be given to the affected people

കണ്ണൂര്‍:വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കൊമ്പനാനയുടെ മുന്നില്‍ പെട്ടുപോയ അമ്മൂമ്മയുടെയും പേരക്കുട്ടിയുടെയും ദാരുണമായ അവസ്ഥക്ക് ചിത്രഭാഷ്യമൊരുക്കി എട്ടാം ക്ലാസുകാരി ശ്രദ്ധേയായി.  ചമ്പാട് ചോതാവൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥിനി അവന്തികയാണ് വയനാട്  ചൂരല്‍മലയിലെ സുജാതയുടെ  ജീവിതാനുഭത്തിന് ചിത്രഭാഷ്യമൊരുക്കിയത്. ചിത്രം ആരെങ്കിലും വാങ്ങിക്കുകയാണെങ്കില്‍ ലഭിക്കുന്ന തുക  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനുള്ള ഒരുക്കത്തിലാണ് അവന്തിക.


ഖത്തറില്‍ നിന്നും പിതാവ് സുരേഷ് കൂവാട്ടാണ് വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ രക്ഷപ്പെടുന്നതിനിടെ  ചൂരല്‍ മലയിലെ അഞ്ഞിശച്ചിലയില്‍ സുജാതയ്ക്കുണ്ടായ വാര്‍ത്ത വാട്‌സപ്പില്‍ ഷെയര്‍ ചെയ്തത്. സുജാതയും, കൊച്ചുമകളും രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കാട്ടാനയുടെ മുന്നില്‍പ്പെടുന്നതും, തന്റെ ദൈന്യത കണ്ട് കാട്ടാന ഒന്നും ചെയ്തില്ലെന്നും, കണ്ണുകള്‍ നനഞ്ഞ്  തനിക്കും,  കൊച്ചുമകള്‍ക്കും നേരം പുലരും വരെ അനങ്ങാതെ കാട്ടാന  കാവല്‍ നിന്നെന്നുമായിരുന്നു സുജാതയുടെ വാക്കുകള്‍. കണ്ണീരോടെയുള്ള  സുജാതയുടെ വാക്കുകള്‍ നെഞ്ചേറ്റിയ അന്ന് രാത്രിതന്നെ സുജാതയുടെ അനുഭവം ക്യാന്‍വാസിലേക്ക് മനോഹരമായി  പകര്‍ത്തുകയായിരുന്നു.

മകള്‍ വരച്ച ചിത്രം സമൂഹ മാധ്യമങ്ങ സുരേഷ് പങ്കുവച്ചതോടെ അഭിനന്ദന പ്രവാഹവുമായി. ആരെങ്കിലും  ചിത്രം വാങ്ങിക്കുകയാണെങ്കില്‍  ലഭിക്കുന്ന  തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈ മാറുമെന്ന് അവന്തിക പറഞ്ഞു. എല്‍കെജി മുതല്‍ ചിത്രം വരയ്ക്കുന്ന അവന്ധിക ഇതിനോടകം നിരവധി സമ്മാനങ്ങളും നേടിയിട്ടുണ്ട്. വീരേന്ദ്രന്‍ പള്ളൂരിന്റെ കീഴിലാണ് ചിത്രരചന അഭ്യസിക്കുന്നത്. എഴുത്തുകാരന്‍ കൂടിയായ പിതാവ് സുരേഷ് കൂവ്വാട്ടും, അമ്മ സുനജയും  അനുജത്തി ഗൗതമിയും പൂര്‍ണ പിന്തുണയുമായി രംഗത്തുണ്ട്.
 

Tags