വാക്കേഴ്സ് ക്ളബ്ബ് ജേഴ്സി പ്രകാശനം ചെയ്തു

Walkers Club Jersey Released
Walkers Club Jersey Released

മയ്യിൽ:മുല്ലക്കൊടി സി.ആർ.സി. വായനശാല വാക്കേർസ് ക്ലബ്ബ് ഉദ്ഘാടനവും മയ്യിൽ എയിസ് ബിൽഡേർസ് ഉടമയും ഒളിമ്പിക് അസോ.ജില്ലാ സെക്രട്ടറിയുമായ ബാബു പണ്ണേരി സ്പോൺസർ ചെയ്ത ജേഴ്സി പ്രകാശനവും എം.വി.ഗോവിന്ദൻ എം.എൽ.എ നിർവ്വഹിച്ചു.


വാർഡുമെമ്പർ എം.അസൈനാർ അധ്യക്ഷത വഹിച്ചു. ബാബു പണ്ണേരി ,വായനശാലാ വൈസ് പ്രസിഡണ്ട് കെ.ദാമോദരൻ, കെ സി.രമേശൻ, കെ ഉത്തമൻ എന്നിവർ സംസാരിച്ചു. വായനശാല സെക്രട്ടരി കെ.സി.മഹേഷ് മാസ്റ്റർ സ്വാഗതവും വാക്കേർസ് ക്ലബ്ബ് കോർഡിനേറ്റർ പി.പി.രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.

Tags