വാദിഹുദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസർച്ച് അഡ്വാൻസ്ഡ് സ്റ്റഡീസ് കോളേജ് ഐബിഎമ്മുമായി ധാരണാ പത്രം ഒപ്പുവെച്ചു

ibm

കണ്ണൂര്‍: ഐബിഎമ്മും പിലാത്തറ വാദിഹുദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിസര്‍ച്ച് ആന്റ് അഡ്വാന്‍സ്ഡ് സ്റ്റഡീസും ധാരണാപത്രം ഒപ്പുവെച്ചതായി മാനേജ്മെൻ്റ് ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വിറാസ് ഓഡിറ്റോറിയത്തില്‍ നടന്ന ധാരണാപത്രം കൈമാറല്‍ച്ചടങ്ങില്‍ വാദിഹുദ എംഡി എസ്.എ.പി അബ്ദുള്‍ സലാം, കോളേജ് പ്രിന്‍സിപ്പല്‍ ഡോ. അബു ഇസാക്ക്, ഡയരക്റ്റര്‍ മുഹമ്മദ് റിയാസ്, എക്‌സിക്യൂട്ടീവ്  ഓഫീസര്‍ അലിക്കുട്ടി, വൈസ് പ്രിന്‍സിപ്പല്‍ ഡോ. ആര്‍. അഖില്‍, ഐബിഎം കണ്‍ട്രി മാനേജര്‍ ജഗദീഷ് ഭട്ട് തുടങ്ങിയവര്‍ സംസാരിച്ചു. 

ഐ.ബി.എമ്മുമായി സഹകരിച്ച് ബി.സി.എ, മെഷീൻ ലേണിങ് ആൻഡ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, ബി.ബി.എ ബിസിനസ് ഇൻ്റലിജൻസ്, ബി.കോം ഡാറ്റ അനലിറ്റിക്സ് എന്നീ കോഴ്സുകളാണ് ഈ അധ്യയന വർഷം മുതൽ ആരംഭിക്കുന്നത് വിദ്യാർത്ഥികൾക്ക് പ്രവേശനത്തിനായുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. ഹോസ്റ്റൽ സൗകര്യം, കണ്ണൂർ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള കോളേജ് ബസുകൾ എന്നിവ ലഭ്യമാണ്.

കേരളത്തിന് പുറത്ത് പോയി പഠിക്കുന്ന കോഴ്സുകൾ മികച്ച സൗകര്യങ്ങളോടെ പഠിക്കാനാവുമെന്നും വാദിഹുദയിൽ ഇതിനാവശ്യമായ ലാബുകളും അത്യാധുനിക ക്ളാസ് മുറികളും സജ്ജീകരിച്ചിട്ടുണ്ടെന്നും മാനേജ്മെൻ്റ് പ്രതിനിധികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഭാരവാഹികളായ ഡോ. അബു ഇസാക്, സല്‍മാന്‍ ഫാരിസ്, അര്‍ഷ് എ. മജീദ്, പി.എം. സിജാഹ് അഷ്‌റഫ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Tags