വി.വി.കെ സാഹിത്യ പുരസ്കാരം കെ.ജി ശങ്കരപ്പിള്ളയ്ക്കും ബെന്യാമിനും സമ്മാനിക്കും

vvk
vvk

തലശ്ശേരി: കതിരൂർ സർവ്വീസ് സഹകരണ ബേങ്ക് എർപ്പെടുത്തിയ വി വി കെ സാഹിത്യ പുരസ്‌കാരം പ്രഖ്യാപിച്ചു. കെ ജി ശങ്കരപ്പിള്ളയും ബെന്യാമിനും പുരസ്കാരത്തിന് അർഹരായി. 50000 രൂപയും പൊന്ന്യം ചന്ദ്രൻ രൂപകൽപന ചെയ്ത ശില്‌പവും രാജേന്ദ്രൻ പുല്ലൂരിൻ് പെയിന്റിംഗും അടങ്ങുന്നതാണ് പുരസ്‌കാരമെന്ന് പുരസ്‌കാരസമിതി അംഗങ്ങൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പ്രമുഖ എഴുത്തുകാരൻ എം. മുകുന്ദൻ നിരൂപകൻ ഇ പി രാജഗോപാലൻ വി വി കെ സമിതി ചെയർമാൻ കാരായി രാജൻ, ബേങ്ക് പ്രസിഡൻ്റ് ശ്രീജിത്ത് ചോയൻ എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്.

2022 ലെ വി വി കെ പുരസ്‌കാരത്തിന് അർഹനായ കെ ജി എസ് ആധുനിക മലയാള കാവ്യശാഖക്ക് അതുല്യമായ സംഭാവന നൽകിയ വ്യക്തിത്വം ആണ്. സാമൂഹ്യ പ്രശ്‌നങ്ങളോടുള്ള നിശിതമായ നിലപാടുകളും നവ ഭാവുകത്വവും തൻ്റെ സാഹിത്യ തട്ടകത്തിൽ വിളക്കിച്ചേർക്കാൻ കെ ജി എസിനു കഴിഞ്ഞിട്ടുണ്ട്. പുരോഗമനോന്മുഖവും തീഷ്‌ണവുമായ പദച്ചേർച്ചകളുടെ സമ്പന്നതയാണ് കെ ജി എസ് കവിതകൾ. 

1948 ൽ കൊല്ലം ജില്ലയിൽ ജനിച്ച അദ്ദേഹം വിവിധ സർക്കാർ കോളജുകളിൽ അദ്ധ്യാപകനായി സേവനം അനുഷ്‌ഠിക്കുകയും 2003 ൽ എറണാകുളം മഹാരാജാസിൽ നിന്നും പ്രിൻസിപ്പ ളായി വിരമിക്കുകയും ചെയ്‌തു. കവിതകളും ലേഖനങ്ങളുമായി ഇരുപതിൽപരം കൃതി കൾ രചിച്ചു. വിവിധ ഇന്ത്യൻ വിദേശ ഭാഷകളിലേക്ക് കവിതകൾ വിവർത്തനം ചെയ്‌തു. കേരള, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ ലഭിച്ചു. കേരള സാഹിത്യ അക്കാദമി ഫെലോഷിപ്പും ലഭിച്ചു. ഒഡീഷയിലെ സാബൽപൂർ യൂനിവേർസിറ്റിയുടെ ഗംഗാധർ മെഹർ ദേശീയപുരസ്‌കാരം. ആശാൻ, ഉള്ളൂർ, മഹാകവി പി കുഞ്ഞിരാമൻ നായർ, ബഹറിൻ കേരള സമാജം, ഓടക്കുഴൽ, കുഞ്ചൻ നമ്പ്യാർ, ഒമാൻ നവമലയാളി തുടങ്ങിയ പുരസ്‌കാരങ്ങൾ ലഭിച്ചു

2023 ലെ വി വി കെ പുസ്‌കാരത്തിന് അർഹനായ ബെന്യാമിൻ പത്തനംത്തിട്ട ജില്ലയിലെ കുളനട സ്വദേശിയാണ്. യൂത്തനസിയ എന്ന പ്രഥമകൃതി അബുദാമി മലയാളി സമാജം അവാർഡ് നേടി. അബുദാബി ശക്തി കെ എ കൊടുങ്ങലൂർ, കേരള സാഹിത്യ അക്കാദമി. നോർക്ക റൂട്‌സ് പ്രവാസി. ഇ വി കൃഷ്‌ണപ്പിള്ള, പത്മപ്രഭ പുരസ്‌കാരങ്ങൾ നേടി. പട്ടത്തുവിള കരുണാകരൻ പുരസ്‌കാരം. നൂറനാട് ഹനീഫ സ്‌മാരക പുരസ്‌കാരം എന്നിവയും നേടി.

'ആടുജീവിതം' എന്ന പ്രസിദ്ധമായ നോവൽ വിവിധ ഇന്ത്യൻ ഭാഷകളിലേക്ക് പര് ഭാഷപ്പെടുത്തി. 'മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വർഷങ്ങൾ എന്ന നോവലിന് വയലാന അവാർഡ് ലഭിച്ചു. അൽ-അറേബ്യൻ നോവൽ ഫാക്‌ടറി, മഞ്ഞവെയിൽ മരണങ്ങൾ ആടുജീവിതം. പ്രവാചകരുടെ രണ്ടാംപുസ്‌തകം. ഇ എം എസ്സും പെൺകുട്ടിയും എന്റെ പ്രിയപ്പെട്ട കഥകൾ, പോസ്റ്റ്‌മാൻ തുടങ്ങിയവ പ്രധാന കൃതികളാണ്. ഗൾഫ് നാടുകളിഖ ദുരിത സമാനജീവിതവും ഗൾഫ് എന്ന പ്രതീക്ഷാഭരിതമായ നാടും സമജ്ജസപ്പെ ത്തിയ ആടുജീവിതം ലക്ഷക്കണക്കിന് മലയാളികൾക്ക് നവീനമായ വായനാനുഭത പകർന്നു നൽകിയതാണ്.

വാർത്താസമ്മേളനത്തിൽ കെ രാജ കുറുപ്പ്, വി വി കെ സമിതി ചെയർമാൻ കാരായി രാജൻ, കൺവീനർ  പൊന്ന്യം ചന്ദ്രൻ, ബാങ്ക് പ്രസിഡന്റ്‌ ശ്രീജിത്ത്‌ ചോയൻ, സെക്രട്ടറി പുത്തലത്ത് സുരേഷ് ബാബു, അഡ്വ കെ കെ രമേശ് തുടങ്ങിയവർ പങ്കെടുത്തു.

Tags