വയനാട്ടിലെ ദുരിതബാധിതർക്ക് ധനസഹായവുമായി വിസ്‌മയ അമ്യൂസ്മെൻ്റ് പാർക്ക്

vismaya
vismaya

വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 15 ലക്ഷം രൂപ സംഭാവന നൽകി പറശ്ശിനിക്കടവ് വിസ്മയ അമ്യൂസ്മെൻ്റ് പാർക്ക്. വിസ്‌മയ പാർക്കിൽ വച്ച് നടന്ന ചടങ്ങിൽ തളിപ്പറമ്പ് എംഎൽഎ എം.വി ഗോവിന്ദൻമാസ്റ്റർക്ക് വിസ്‌മയ പാർക്ക് ചെയർമാൻ പി.വി ഗോപിനാഥ് തുക കൈ മാറി.

vismaya

ചടങ്ങിൽ മാനേജിങ്ങ് ഡയരക്‌ടർ ഇ വൈശാഖ് ,വൈസ് ചെയർമാൻ കെ സന്തോഷ്, മാനേജർമാരായ കെ എം ബാബുരാജ്, വി വി നിധിൻ, എസ് അഭിജിത്ത്, സെക്രട്ടറി സി പി ഷൈനി എന്നിവർ സംസാരിച്ചു. നന്ദി അർപ്പിച്ച് കണ്ണൂർ ജില്ല ടൂറിസം എംപ്ലോയിസ് യൂനിയൻ വിസ്മ‌യ ഡിവിഷൻ സെക്രട്ടറി സി ഇ രമേശൻ സംസാരിച്ചു.