വിഷ്ണു പ്രീയ വധക്കേസ് : പ്രതിക്ക് ജീവപര്യന്തവും പത്തു വർഷം തടവും ശിക്ഷ വിധിച്ചു

panur vishnupriya murder


തലശേരി:പാനൂര്‍ വിഷ്ണുപ്രിയ വധക്കേസില്‍ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്രതി ശ്യാംജിത്തിനെ ജീവപര്യന്തത്തിനും പത്തു വർഷം തടവിനും ശിക്ഷിച്ചു.
.തലശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷാവിധി പറഞ്ഞത് കൊലപാതകത്തിന് ജീവപര്യന്തവും വീട്ടിൽ അതിക്രമിച്ചു കടന്നതിന് പത്തു വർഷം കഠിന തടവുമാണ് ശിക്ഷ വിധിച്ചത്. ഇതിനൊപ്പം കൊല്ലപ്പെട്ട വിഷ്ണു പ്രീയയുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന അഡീഷനൽ ജില്ല സെഷൻസ് കോടതി (ഒന്ന്) എ.വി. മൃദുല ശിക്ഷ വിധിച്ചു. പ്രതി ശ്യാംജിത്തിന് വധ ശിക്ഷ നൽകണമെന്നായിരുന്നു പ്രൊസിക്യൂഷൻ വാദം എന്നാൽ ഇതു ഭാഗികമായി അംഗീകരിച്ചു കൊണ്ട് പത്തു വർഷം കഠിന തടവാണ് ജീവിതവസാനം വരെയുള്ള തടവുശിക്ഷയ്ക്ക് ഒപ്പം കോടതി വിധിച്ചത്.


പ്രണയപ്പകയില്‍ കൂത്തുപറമ്പ് മാനന്തേരി സ്വദേശിയായ ശ്യാംജിത്ത് വള്ള്യായി സ്വദേശിനിയും പാനൂർ സ്വകാര്യ ആശുപത്രി ജീവനക്കാരിയുമായവിഷ്ണുപ്രിയയെ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്നാണ് പൊസിക്യുഷൻ കേസ്കഴിഞ്ഞ വെള്ളിയാഴ്ചയാണ് തലശ്ശേരി അഡീഷണ്‍ സെഷന്‍സ് കോടതി ജഡ്ജി എവി മൃദുല പ്രതി ശ്യാംജിത്തിനെ കുറ്റക്കാരനെന്ന് വിധിച്ചത്. മനസാക്ഷിയെ നടുക്കിയ വിഷ്ണുപ്രിയ കൊലക്കേസില്‍ അതിവേഗം വാദം പൂര്‍ത്തിയാക്കിയായിരുന്നു കോടതി വിധി. 2022 ഒക്ടോബര്‍ 22നായിരുന്നു കേസിന് ആസ്പദമായ സംഭവം. പാനൂര്‍ വള്ള്യായിലെ 23 കാരിയായ വിഷ്ണുപ്രിയയെ വീട്ടില്‍ അതിക്രമിച്ച് കയറി ശ്യാംജിത്ത് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. മറ്റാരുമില്ലാത്ത സമയത്ത് വീട്ടില്‍ അതിക്രമിച്ച് കയറിയ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷമാണ് കഴുത്തറുത്ത് കൊലപ്പെടുത്തിയത്.


വിഷ്ണുപ്രിയയുടെ ശരീരത്തിലാകമാനം 29 മുറിവുകളാണ് പോസ്റ്റ് മോര്‍ട്ടത്തില്‍ കണ്ടെത്തിയത്. ഇതില്‍ 10 മുറിവുകള്‍ മരണത്തിന് ശേഷം ഏല്‍പ്പിച്ചതായിരുന്നു. വിചാരണ ഘട്ടത്തില്‍ നിരവധി ശാസ്ത്രീയ തെളിവുകള്‍ പ്രോസിക്യൂഷന്‍ ഹാജരാക്കി. കുറ്റം തെളിയിക്കുന്നതില്‍ കേരള പൊലീസിന്റെ അന്വേഷണമികവ് നിര്‍ണ്ണായകമായി കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പ്രതിയെ പൊലീസ് പിടി കൂടിയിരുന്നു. ഒന്നര മാസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കെ അജിത്കുമാറാണ് ഹാജരായത്.സംസ്ഥാനമാകെ ഉറ്റുനോക്കുന്ന വിഷ്ണു പ്രീയ വധകേസിൽ പ്രതി ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെയാണ് വിചാരണ നടത്തി കുറ്റക്കാരനെന്ന് വിധിച്ചത്.

Tags