തേക്കടിയും കോവളവും കാണാം; വിർച്വൽ റിയാലിറ്റിയുടെ വിസ്മയലോകം തീർത്ത് ഹാപ്പിനെസ്സ് ഫെസ്റ്റിവൽ

google news
vr

ധർമ്മശാല: ധർമ്മശാല എൻജിനീയറിങ് കോളേജ് മൈതാനത്ത് നടക്കുന്ന ഹാപ്പിനെസ്സ് ഫെസ്റ്റിവലിൽ എത്തിയാൽ കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ ആയ തേക്കടി, കോവളം,കുമരകം തുടങ്ങിയ സ്ഥലങ്ങൾ നിങ്ങൾക്ക് കാണാം. വെർച്വൽ റിയാലിറ്റിയിലൂടെ സ്ഥലങ്ങൾ നേരിട്ട് സന്ദർശിക്കാതെ തന്നെ അവിടുത്തെ മനോഹരമായ കാഴ്ചകൾ നമുക്ക് ആസ്വദിക്കാൻ സാധിക്കും.

വെർച്വൽ റിയാലിറ്റിയുടെ സ്റ്റാളാണ് ഹാപ്പിനെസ്സ് ഫെസ്റ്റിവലിൽ ആദ്യം നമുക്ക് കാണാൻ സാധിക്കുക . എന്താണ് സംഭവം എന്നറിയാതെയാണ് പലരും സ്റ്റാളിലേക്ക് എത്തുന്നത് എന്നാൽ കണ്ടു കഴിഞ്ഞ എല്ലാവരും സംഗതി സൂപ്പറാണെന്നാണ് പറയുന്നത്. സൗജന്യമായാണ് വെർച്വൽ റിയാലിറ്റിയുടെ നവ്യനുഭവം ഹാപ്പിനെസ്സ് ഫെസ്റ്റിവൽ ജനങ്ങൾക്ക് പകർന്നു നൽകുന്നത്.