ഓടത്തില്‍ പളളിയില്‍ കയറി അക്രമം ; സി.ഒ.ടി നസീറിനെതിരെ കേസെടുത്തു

google news
cot

 കണ്ണൂര്‍ : തലശേരി ഓടത്തില്‍ പളളിയില്‍ അതിക്രമിച്ചു കയറി പളളി പരിപാലനകമ്മിറ്റിയോഗം അലങ്കോലമാക്കുകയും മിനുട്‌സ് ബുക്ക് തട്ടിയെടുക്കുകയും ചെയ്തു വെന്ന പരാതിയില്‍ വടകര പാര്‍ലമെന്റ് മണ്ഡലം മുന്‍സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും മുന്‍നഗരസഭാ കൗണ്‍സിലറും മുന്‍ സി.പി. എം ലോക്കല്‍ കമ്മിറ്റിയംഗവുമായ സി.ഒ.ടി നസീറിനെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം തലശേരി ടൗണ്‍ പൊലിസ് കേസെടുത്തു.

ശനിയാഴ്ച്ച രാവിലെയായിരുന്നു കേസിനാസ്പദമായ സംഭവം. ഓടത്തില്‍പളളി പരിപാലന കമ്മിറ്റി അംഗം സി.കെ.പി ഫൈസലിന്റെ പരാതിയിലാണ് തലശേരി ടൗണ്‍ പൊലിസ് കേസെടുത്തത്. ഡിസംബര്‍ 31-ന് പളളിയുടെ ജനറല്‍ ബോഡിയോഗം ചേര്‍ന്ന് പതിനേഴംഗ ഭരണനിര്‍വാഹക സമിതിയെ തെരഞ്ഞെടുത്തിരുന്നു.

തുടര്‍ന്ന് ശനിയാഴ്ച്ച നിര്‍വാഹകസമിതിയോഗം നടക്കുന്നതിനിടെ സി.ഒ.ടി നസീര്‍ പളളിയില്‍ അതിക്രമിച്ചു കയറി അക്രമം നടത്തിയെന്നാണ് പരാതി.

Tags