വികസിത ഭാരത സങ്കല്പ യാത്ര കണ്ണൂർ ഇരിട്ടി നഗരസഭയിൽ തുടരുന്നു ​​​​​​​

google news
fdj

കണ്ണൂർ :  കേന്ദ്ര  ക്ഷേമ വികസന പദ്ധതികളുടെ പ്രചാരണം ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന വികസിത ഭാരത് സങ്കല്പ്  യാത്ര ഇരിട്ടി നഗരസഭയിൽ  തുടരുന്നു. ഇ.കെ.നായനാർ ഓപ്പൺ ഓഡിറ്റോറിയത്തിൽ നഗരസഭാ കൗൺസലർ എ കെ ഷൈജു ഉദ്ഘാടനം ചെയ്തു. കൗൺസിലർ മാരായ പി.പി ജയലക്ഷ്മി, സിന്ധു, അബ്ദുൾ റഷീദ് എന്നിവർ ആശംസ നേർന്നു. കാനറ ബാങ്ക് മാനേജർ സുബിൻ അധ്യക്ഷനായി. കണ്ണൂർ ഫീൽഡ് പബ്ലിസിറ്റി ഓഫീസർ ബിജു കെ. മാത്യു വികസിത ഭാരത സങ്കല്പ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

നേരത്തെ ശ്രീകണ്ഠ പുരം നഗരസഭയിൽ യാത്രയ്ക്ക് സ്വീകരണം നൽകി. റബ്ബർ ഉൽപാദകസംഘം പ്രസിഡൻ്റ് പി.ടി.ജോസ് ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാനേജർ സമ്പത്ത് സുധാകർ , കൃഷി ഡെപ്യൂട്ടി ഡയരക്ടർ എ.സുരേന്ദ്രൻ, ഡോ വി.പി. രാഘവൻ ,ഫെഡറൽ ബാങ്ക് മാനേജർ പ്രേംദാസ് എന്നിവർ സംസാരിച്ചു.

വിവിധ വകുപ്പുകളെ പ്രതിനിധീകരിച്ച് രണ്ട് കേന്ദ്രങ്ങളിലും ഉദ്യോഗസ്ഥർ ക്ലാസെടുത്തു. ശ്രീകണ്‌oപുരത്ത് പ്രധാൻമന്ത്രി ഉജ്വൽ യോജനയിൽ പെടുത്തി സൗജന്യ ഗ്യാസ് കണക് ഷൻ നൽകി.ഗ്രാമ പഞ്ചായത്തു കളിലെ യാത്ര തില്ലങ്കേരി ,മാലൂർ പഞ്ചായത്തുകളിലെത്തി.

Tags