വികസിത ഭാരത സങ്കല്പ യാത്ര കണ്ണൂർ ജില്ലയിൽ പൂർത്തിയായി

ddd

കണ്ണൂർ:കേന്ദ്ര ക്ഷേമ , വികസന പദ്ധതികൾ സാധാരണ ജനങ്ങളി ലേക്ക് എത്തിക്കുന്നതി ന് ലക്ഷ്യം വച്ച് നടത്തിയ   വികസിതഭാരത സങ്കല്പ യാത്ര കണ്ണൂർ ജില്ലയിൽ പൂർത്തിയായി.കണ്ണൂർ കോർപറേഷനിലും നഗരസഭകളിലും ഗ്രാമ പഞ്ചായത്തു കളിലും ഉൾപ്പെടെ 97 കേന്ദ്രങ്ങളിൽ വികസിത ഭാരത സന്ദേശവുമായെത്തിയ വാഹനം പര്യടനം നടത്തി.

കണ്ണൂർ  കോർപറേഷ നിലെ ഒമ്പത് കേന്ദ്രങ്ങ ളിലും  നഗരസഭകളിലെ പതിനേഴ് കേന്ദ്രങ്ങളി ലും   പര്യടനം നേരത്തേ പൂർത്തിയായിരുന്നു. നവംബർ 27ന് ചെറുപുഴയിൽ ആരം ഭിച്ച ഗ്രാമപഞ്ചായത്തു കളിലെ  യാത്ര  പിണറായി പഞ്ചായത്തി ലാണ് സമാപിച്ചത്..മിക്ക കേന്ദ്രങ്ങളിലും മികച്ച  ജനപങ്കാളിത്തം കൊണ്ട്   യാത്ര ശ്രദ്ധേയമായി.

പിണറായിയിൽ നടന്ന പര്യടന പരിപാടി ദേശീയ ഹജ്ജ് കമ്മറ്റി ചെയർ മാൻ എ.പി. അബ്ദുള്ള ക്കുട്ടി ഉദ്ഘാടനം ചെയ്തു.
വിവിധ ക്ഷേമ പ്രവർത്ത നങ്ങളിലൂടെ രാജ്യം ലോകത്തിന് മാതൃകയാവുകയാണെന്ന് അദ്ദേഹം പറഞ്ഞു.ലീഡ് ബാങ്ക് മാനേജർ ഇ പ്രശാന്ത് അധ്യക്ഷനായി. കൃഷി, തപാൽ വകുപ്പുകൾ  , കൃഷി വിജ്ഞാൻ കേന്ദ്ര , റബർ ബോർഡ്തുടങ്ങി വിവിധ വകുപ്പുദ്യോഗ സ്ഥർ പദ്ധതികളും സേവനങ്ങളും വിശദീകരിച്ചു.

 കോട്ടയം ഗ്രാമപഞ്ചാ യത്തിലെആറാം മൈ ലിൽ  നേരത്തെ നടന്ന സ്വീകരണ പരിപാടി ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ പി.കെ രാജേന്ദ്രൻ ഉദ്ഘടനം ചെയ്തു.ലീഡ് ഡിസ്ട്രിക്ട്  മാനേജർ ഇ പ്രശാന്ത് അധ്യക്ഷനായി.ജില്ലയിലെ  എല്ലാ കേന്ദ്രങ്ങളിലും പങ്കെടുത്തവർ വികസിത ഭാരത  സങ്കൽപ് പ്രതിജ്ഞയെടുത്തു.സംസ്ഥാനത്ത് മറ്റ് ജില്ലകളിൽ തുടരുന്ന യാത്ര ഈ മാസം 26 ന് സമാപിക്കും.

Tags