വികസിത ഭാരത സങ്കല്പ് യാത്ര കണ്ണൂരിൽ തുടരുന്നു

ssss

കണ്ണൂർ : കേന്ദ്ര ക്ഷേമ വികസന പദ്ധതികൾ ജനങ്ങളിലെത്തിക്കുന്നതിനായി സംഘടിപ്പിക്കുന്ന വികസിത ഭാരത് സങ്കൽപ് യാത്ര കണ്ണൂർ ജില്ലയിൽ ഒരു മാസം പൂർത്തിയാവുന്നു. നവംബർ 27 ന് ചെറുപുഴ പഞ്ചായത്തിൽ ആരംഭിച്ച യാത്ര ഇതു വരെ 46 ഗ്രാമ പഞ്ചായത്തുകളിൽ പര്യടനം പൂർത്തിയാക്കി.നഗരസഭകളിലെ ഏഴ് കേന്ദ്രങ്ങളിലും യാത്ര പര്യടനം പൂർത്തിയായി. കണ്ണൂർ ടൗൺ സക്വയ റിൽ ഹജ്ജ്  കമ്മിറ്റി ദേശീയ ചെയർമാൻ എ.പി. അബ്ദുള്ളക്കുട്ടി യാത്ര ഉദ്ഘാടനം ചെയ്തു.

കേന്ദ്ര ഗവൺമെൻ്റ്  നടപ്പാക്കുന്ന പലപദ്ധതികളും കേരളത്തിൽ ചർച്ചചെയ്യപ്പെടുന്നില്ലെന്ന്  അദ്ദേഹം  പറഞ്ഞു. ലക്ഷദ്വീപിൽ ഡിജിറ്റൽ രംഗത്ത്  വൻ മുന്നേറ്റം സൃഷ്ടിക്കുന്ന ഒപ്ടിക്കൽ ഫൈബർ  ജനുവരിയിൽ പൂർത്തിയാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇതോടെ ദ്വീപിൽ അതിവേഗ ഇൻ്റർനെറ്റ് സേവനം ലഭ്യമാകും.

കോർപറേഷൻ കൗൺസിലർ വി.കെ. ഷൈജു അധ്യക്ഷനായി. ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത് , ബാങ്ക് ഓഫ് ബറോഡ ചീഫ് മാനേ ജർ പി.എ. അനിൽ കുമാർ സംസാരിച്ചു.

വിവിധ വകുപ്പുകളെ പ്രതിനിധീകരിച്ച് ഉദ്യോഗസ്ഥർ പദ്ധതികൾ വിശദീകരിച്ചു. കണ്ണൂർ പഴയ ബസ് സ്റ്റാൻ്റ് പരിസരത്ത് കോർപറേഷൻ കൗൺസലർ വി.കെ. ഷൈജു പര്യടന പരിപാടി  ഉദ്ഘാടനം ചെയ്തു. ബാങ്ക് ഓഫ് ഇന്ത്യ മാനേജർ നീൽ സുരേഷ്,  ജില്ലാ ഫീൽഡ് പബ്ലിസിറ്റി ഓഫീസർ ബിജു കെ  മാത്യു , സാമ്പത്തിക സാക്ഷരതാ കൗൺസലർ പവിത്രൻ സംസാരിച്ചു. വിവിധ  വകുപ്പുകളുമായി ബന്ധപ്പെട്ട സേവനങ്ങൾ ഉദ്യോഗസ്ഥർ വിശദീകരിച്ചു.

ഗ്രാമീണ മേഖലയിലെ യാത്ര  ആറളം പഞ്ചായത്തിലെ കീഴ്പള്ളി, മുഴക്കുന്ന് പഞ്ചായത്തിലെ പാല ഹയർ സെക്കന്ററി സകൂൾ പരിസരം എന്നിവിടങ്ങളിൽ പര്യടനം നടത്തി.

Tags