വികസിത ഭാരത സങ്കല്പ് യാത്ര കണ്ണൂർ നഗര, ഗ്രാമ മേഖലകളിൽ തുടരുന്നു

aaa

കണ്ണൂർ : കേന്ദ്ര ക്ഷേമ വികസന പദ്ധതികൾ ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന വികസിത ഭാരത് സങ്കൽപ് യാത്ര കണ്ണൂർ ജില്ലയിലെ നഗര ഗ്രാമ മേഖലകളിൽ പര്യടനം തുടരുന്നു.നഗര മേഖലയിലെ യാത്രക്ക് പയ്യന്നൂർ ബ്ലോക്കിലെ പെരുമ്പ, തളിപ്പറമ്പ് കുപ്പം എന്നിവിടങ്ങളിൽ സ്വീകരണമൊരുക്കി. പെരുമ്പയിൽ പയ്യന്നൂർ ചേമ്പർ ഓഫ് കോമേഴ്സ് പ്രസിഡൻ്റ് കെ.യു. വിജയകുമാർ ഉദ്ഘാടനം ചെയ്തു. നിരവധി പദ്ധതികൾ കേന്ദ്ര ഗവ. നടപ്പാക്കുന്നുണ്ടെങ്കിലും മിക്കതും താഴെതട്ടിലുളള ആളുകൾ അറിയുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

സാമ്പത്തിക സാക്ഷരതാ കൗൺസിലർ പവിത്രൻ അധ്യക്ഷനായി. ഫീൽഡ്  പബ്ളിസിറ്റി ഓഫീസർ ബിജു  കെ.മാത്യു പ്രതിജ്ഞ ചൊല്ലി ക്കൊടുത്തു. കൃഷി ഓഫീസർ കെ.വി. ഷീന, റബർ ബോർഡ് അസി. ഡവലപ്പമെൻ്റ് ഓഫീസർ  കെ.വി. ജയകുമാർ ,ബി.എൽ. സി കൺവീനർ ഡോ. കെ.എസ് രഞ്ജിത്ത് എന്നിവർ സംസാരിച്ചു.

തളിപ്പറമ്പ് കുപ്പത്തു നടന്ന പ്രചാരണ പരിപാടി പാലകുളങ്ങര വാർഡ് കൗൺസലർ വത്സരാജ് ഉദ്ഘാടനം ചെയ്തു.റബർ ബോർഡ്, കൃഷി വകുപ്പ് , എഫ് സി ഐ, ഉദ്യോഗസ്ഥർ വിവിധ പദ്ധതികളും ബാങ്കിൻ്റെ സാമൂഹിക സുരക്ഷാ പദ്ധതികളെക്കുറിച്ച്  ബാങ്ക് ലിറ്ററസി കൗൺ സലറും വിശദീകരിച്ചു. ഗ്രാമ പ്രദേശങ്ങളിലെ യാത്ര കൂടാളി, കീഴല്ലൂർ പഞ്ചായത്തുകളിൽ പര്യടനം നടത്തി. കൂടാളി പട്ടാന്നൂരിൽ നടന്ന ചടങ്ങ് കാനറാ ബാങ്ക് ഡിവിഷണൽ മാനേജർ മതി വർണ്ണൻ ഉദ്ഘാടനം ചെയതു.

Tags