പലിശയില്ലാതെ വായ്പ നൽകാമെന്ന് വാഗ്ദാനം ചെയ്ത് സ്വർണ്ണത്തട്ടിപ്പ്; ലക്ഷങ്ങൾ നഷ്ടപ്പെട്ട ജനങ്ങൾ പ്രതിഷേധവുമായി തളിപ്പറമ്പിലെ ജ്വല്ലറിക്ക് മുന്നിൽ

Victims of gold fraud in Taliparamba came in front of the jeweler in protest
Victims of gold fraud in Taliparamba came in front of the jeweler in protest

സ്വർണ്ണം നൽകിയാൽ അതിന് നിശ്ചിത തുക പലിശയില്ലാതെ നൽകുമെന്നും ആറ് മാസത്തിന് ശേഷം നൽകിയ സ്വർണത്തിന് തുല്യമായ പുതിയ സ്വർണം നൽകുമെന്നും  പറഞ്ഞായിരുന്നു ഇവർ തട്ടിപ്പ് നടത്തിയത്

തളിപ്പറമ്പ്: പലിശയില്ലാതെ വായ്പ നൽകാമെന്ന് വാഗ്ദാനം ചെയ്ത് സ്വർണ്ണത്തട്ടിപ്പ്. തട്ടിപ്പിനിരയായവർ പ്രതിഷേധവുമായി ജ്വല്ലറിക്ക് മുന്നിലെത്തി. തളിപ്പറമ്പ് ചിറവക്കിലെ മാളിൽ തുടങ്ങാനിരുന്ന ജ്വല്ലറിക്കു മുന്നിലാണ് സ്ത്രീകൾ ഉൾപ്പെടെ എത്തിയത്. പാപ്പിനിശേരി സ്വദേശി കുപ്പത്തു താമസിക്കുന്ന അഷറഫ് എന്ന വ്യക്തി പലിശയില്ലാതെ വായ്പ നൽകാമെന്ന് വിശ്വസിപ്പിച്ച് ഈടായി വാങ്ങിയ സ്വർണ്ണം തിരിച്ചു നൽകിയില്ലെന്നാണ് തട്ടിപ്പിനിരയായവർ പറയുന്നത്. 

തളിപ്പറമ്പ്, വള്ളക്കെ, കടമ്പേരി, പാപ്പിനിശേരി, പഴയങ്ങാടി, മാട്ടൂൽ, ചന്തേര, തൃക്കരിപ്പൂർ ഭാഗങ്ങളിലുളളവരാണ് ഏറെയും തട്ടിപ്പിനിരയായത്. കൈവശമുള്ള സ്വർണ്ണം നൽകിയാൽ അതിന് നിശ്ചിത തുക പലിശയില്ലാതെ നൽകുമെന്നും ആറ് മാസത്തിന് ശേഷം നൽകിയ സ്വർണത്തിന് തുല്യമായ പുതിയ സ്വർണം നൽകുമെന്നും  പറഞ്ഞായിരുന്നു ഇവർ തട്ടിപ്പ് നടത്തിയത്. 

Victims of gold fraud in Taliparamba came in front of the jeweler in protest

മാട്ടൂൽ സ്വദേശി അബ്ദുറഹ്മാന് തൻ്റെ ജീവിത സംമ്പാദ്യമായ അറുപത് പവനാണ് നഷ്ടപ്പെട്ടത്. പ്രഗത്ഭരായ ആളുകളുമായി ബന്ധമുണ്ടെന്ന് പറഞ്ഞ് വിശ്വാസം നേടിയെടുത്താണ് തന്നിൽ നിന്നും അഷ്റഫ് സ്വർണ്ണം വാങ്ങിയതെന്ന് അബ്ദുറഹ്മാൻ പറഞ്ഞു.  

തട്ടിപ്പിനിരയായവർ വളപട്ടണത്തു വച്ച് അഷറഫിനെ സമീപിച്ച് സ്വർണ്ണം ആവശ്യപ്പെട്ടെങ്കിലും കൃത്യമായ മറുപടി നൽകാത്തത് സംഘർത്തിനിടയാക്കിയിരുന്നു. തുടർന്ന് വളപട്ടണം പൊലിസ് ഇടപെടുകയും പൊലിസിൻ്റെ സാന്നിധ്യത്തിൽ സ്വർണത്തിന് തുല്യമായ തുകയുടെ ചെക്ക് 15 ദിവസത്തിനകം എല്ലാവർക്കും ഉറപ്പു നൽകുകയും ചെയ്തു. എന്നാൽ മാസങ്ങൾക്കു ശേഷവും ഉറപ്പ് പാലിക്കാത്തതിനെ തുടർന്നാണ് തട്ടിപ്പിനിരയായവർ ചിറവക്കിലെ ജ്വല്ലറിക്കു മുന്നിൽ എത്തിയത്. 


 

Tags