വേങ്ങയിൽ കുഞ്ഞിരാമൻ നായനാരെ അനുസ്മരിച്ച് പുഷ്പാർച്ചന നടത്തി

 Vengayil Kunhiraman Nayanar rememberence
 Vengayil Kunhiraman Nayanar rememberence

പിലാത്തറ: മലയാളത്തിലെ ആദ്യത്തെ ചെറുകഥയായ വാസന വികൃതിയുടെ കഥാകാരൻ കേസരി വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ നൂറ്റിപ്പത്താംസ്മൃതി ദിനത്തിൽ പാണപ്പുഴയിലെ തറവാട് വീട്ടിൽ സ്മൃതി കുടീരത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു. അനുസ്മരണ സമ്മേളനം മലയാള ഭാഷ പാഠശാല ഡയറക്ടർ ടി പി ഭാസ്കര പൊതുവാൾ ഉദ്ഘാടനം ചെയ്തു. 

വേങ്ങാട് സാന്ത്വനം ട്രസ്റ്റ് ചെയർമാൻ പ്രദീപൻ തൈക്കണ്ടി,മാധ്യമ പ്രവർത്തകരായ കമാൽ റഫീഖ്, ജയരാജ്‌ മാതമംഗലം,ലൈബ്രറി കൗൺസിൽ പഞ്ചായത്ത്‌ നേതൃ സമിതി പ്രസിഡന്റ്‌ റഫീഖ് പാണപ്പുഴ, സന്തോഷ്‌ ചുണ്ട, കെ ടി എം കൊഴുമ്മൽ, ടി പി വിജയൻ, ഗോവിന്ദൻ ദീപ്തി, വിജയൻ പാണപ്പുഴ, കുടുംബാംഗങ്ങളായ വേങ്ങയിൽ ഇന്ദിര, സി ജനാർദ്ദനൻ നായർ( ഗോപി) ,വേങ്ങയിൽ അനീഷ് 
തുടങ്ങിയവർ സംസാരിച്ചു.

Tags