വേങ്ങാട് മുകുന്ദൻ സാഹിത്യ പുരസ്കാരം വി.സുരേഷ് കുമാറിന് സമ്മാനിക്കും

google news
fdh

കണ്ണൂർ :വേങ്ങാടിന്റെ സാമൂഹിക-സാഹിത്യ രംഗങ്ങളിലെ നിറസാന്നിധ്യമായിരുന്ന വേങ്ങാട് മുകുന്ദൻ മാസ്റ്ററുടെ സ്മരണാർത്ഥം വേങ്ങാട് മുകുന്ദൻ സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ ‘വേങ്ങാട് മുകുന്ദൻ  സാഹിത്യ പുരസ്കാരം വി. സുരേഷ് കുമാറിൻ്റെ കൈപ്പാട് എന്ന എന്ന ചെറുകഥാ സമാഹാരത്തിന്.

മൂന്നാം ചരമ വാർഷിക ദിനമായ 2024  ഫിബ്രുവരി 8ന്‌ വൈകുന്നേരം 6 മണിക്ക് വേങ്ങാട് ശ്രീനാരായണ വായനശാലയിൽ ‘റീഡേർസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചടങ്ങിൽ വച്ച് പുരസ്കാരം സമ്മാനിക്കും..11,111 രൂപയും ആർട്ടിസ്റ്റ് ഹരീന്ദ്രൻ ചാലാട് രൂപകല്പന ചെയ്ത ശില്പവും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം. പ്രശസ്ത സാഹിത്യകാരൻ സോമൻ കടലൂർ പുരസ്കാരം  സമ്മാനിക്കും.. അധ്യാപകനും നിരൂപകനുമായ എം.വി. ഷാജി അവാർഡ് ജേതാവിനെ പരിചയപ്പെടുത്തും. പ്രമുഖ സാഹിത്യകാരൻ വി.എസ്. അനിൽകുമാർ  ചെയർമാനും ഡോ. എൻ. ലിജി, എം.വി. ഷാജി എന്നിവർ അംഗങ്ങളുമായ  ജൂറിയാണ് അവാർഡിനർഹമായ കൃതി തെരഞ്ഞെടുത്തത്.

Tags