ഡോക്ടറില്ല :വേങ്ങാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ രോഗികൾ ദുരിതക്കയത്തിൽ
Sep 20, 2024, 15:08 IST
അഞ്ചരക്കണ്ടി: പകർച്ചവ്യാധികളും പലവിധ അസുഖങ്ങളും പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ വേങ്ങാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ആവശ്യത്തിന് ഡോക്ടർമാരില്ലെന്ന് പരാതി.ചെറിയ കുട്ടികളടക്കം വയോജനങ്ങൾ വരെ ഡോക്ടറുടെ സേവനത്തിനായി മണിക്കൂറുകൾ കാത്തിരിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. രാവിലെ മുതൽ തന്നെ ഒ പി കൗണ്ടറിൽ നീണ്ട ക്യൂവാണ് ദൃശ്യമാകുന്നത്.ഇരിക്കാനുള്ള കസേരകൾ പരിമിതമാകയാൽ അവശരായ രോഗികൾ നിൽക്കേണ്ട അവസ്ഥയിലാണ്. ഉച്ചയാവുമ്പോഴേക്കും ശരാശരി 250 രോഗികൾ ഇവിടെ എത്തുന്നുണ്ട്. നീണ്ട കാത്തിരിപ്പിന് വിരാമമുണ്ടാക്കാൻ ആവശ്യത്തിന് ഡോക്ടർമാരെ നിയമിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം