വാഹന ഉടമകളും തൊഴിലാളികളും ഏജന്റുമാരും സംയുക്തമായിപണിമുടക്കും

Vehicle owners, workers and agents will go on joint strike
Vehicle owners, workers and agents will go on joint strike

കണ്ണൂർ:ഓൾ കേരള ഗുഡ്സ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ ആന്റ് ഓണേഴ്സ് അസോസിയേഷൻ കോ-ഓർഡിനേഷൻ കമ്മിറ്റി എന്നിവയുടെ നേതൃത്വത്തിലുള്ള സംയുക്ത സമരസമിതി ഒക്ടോബർ നാലിന് 24 മണിക്കൂർ സൂചനാ പണിമുടക്ക് നടത്തുമെന്ന് സി ഐ ടി യു സംസ്ഥാന സെക്രട്ടറി കെ പി സഹദേവൻ കണ്ണൂർ പ്രസ് ക്ളബ്ബിൽ  വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഒക്ടോബർ മൂന്നി ന് അർദ്ധരാത്രി  മുതലാണ് സമരം തുടങ്ങുക. സി ഐ ടി യു, ഐ എൻ ടി യു സി,എ ഐ ടി യു സി, എസ് ടി യു എന്നീ സംഘടനകളും, ലോറി ഓണേഴ്സ് അസോസിയേഷൻ, ലോറി ഏജന്റ് സ് അസോസിയേഷൻ എന്നിവരുൾപ്പെടുന്ന സംയുക്ത സമരസമിതിയുടെ നേതൃത്ത്വത്തിലാണ് സമരം.നടത്തുക.പണിമുടക്കുമായി ബന്ധപ്പെട്ട് ജില്ലയിലുടനീളം ഇതിനകം കൺവെൻഷനുകൾ നടത്തിക്കഴിഞ്ഞതായും 18 സമരകേന്ദ്രങ്ങളിൽ നാലിന് കാലത്ത്10  മണിക്ക്പ്രകടനവും വിശദീകരണ യോഗങ്ങളും നടക്കുമെന്നും അദ്ദേഹം അറിയിച്ചു. 

ചരക്കു വാഹന തൊഴിലാളികളുടേയും ഉടമകളുടേയും ഉപജീവനത്തിനെതിരെ കേന്ദ്ര സർക്കാർ കൊണ്ടു വന്ന നിയമം പിൻവലിക്കുക തുടങ്ങി പത്തോളം ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക് സമരം. വാർത്താ സമ്മേളനത്തിൽ സംയുക്തസമര സമിതിചെയർമാൻ താവം ബാലകൃഷ്ണൻ , ജനറൽ കൺവീനർ എം പ്രേമരാജൻ, സി വിജയൻ ,എം എ കരീം എന്നിവരും പങ്കെടുത്തു.

Tags