വാഹന പരിശോധനയ്ക്കിടെ പൊലിസിൻ്റെ കൃത്യനിർവഹണം തടസപ്പെടുത്തിയ യുവാക്കൾ അറസ്റ്റിൽ
Nov 19, 2024, 15:24 IST
തലശേരി : പൊലിസിൻ്റെ കൃത്യനിർവഹണം തടസപ്പെടുത്തിയ യുവാക്കളെ ബലപ്രയോഗത്തിലുടെ അറസ്റ്റുചെയ്തു തിരുവങ്ങാട് ടൗൺഹാൾ ജണ്ട് മന് സമീപത്തു നിന്നും വാഹന പരിശോധന നടത്തവെ കാറിൽ സഞ്ചരിക്കുകയായിരുന്ന പ്രതികൾ തലശേരി ടൗൺഎസ്.ഐ ധനേശിനെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തുകയും കൈയ്യേറ്റം ചെയ്യുകയമായിരുന്നു.
തലശേരി ചേറ്റംകുന്ന് സ്വദേശി മുഹമ്മദ് ഇഷാം(31) പൊന്ന്യം നജാസ് ഹൗസിൽ ജംഷീർ(32) എന്നിവരെയാണ് തലശേരി ടൗൺപൊലിസ് അറസ്റ്റു ചെയ്തത്.