നാട്ടുകാരായ സംരംഭകർ ഉല്പാദിപ്പിക്കുന്ന വിഷ രഹിത പച്ചക്കറികൾ നാട്ടുകാർ തന്നെ വാങ്ങി പ്രോത്സാഹിപ്പിക്കണം : പി പി ദിവ്യ

google news
kjghku

തളിപ്പറമ്പ് : നാട്ടുകാരായ സംരംഭകർ ഉല്പാദിപ്പിക്കുന്ന വിഷ രഹിത പച്ചക്കറികൾ നാട്ടുകാർ തന്നെ വാങ്ങി സംരംഭകരെ പ്രോത്സാഹിപ്പിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്
പി പി ദിവ്യ പറഞ്ഞു. പട്ടുവം ഗ്രാമ പഞ്ചായത്ത് കുടുബശ്രീ  സി ഡി എസിൻ്റെ ചീരഗ്രാമം പദ്ധതിയിലെ  ചീര വിളവെടുപ്പ് ഉത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ദിവ്യ. സംരംഭക മേഖലകളിലേക്ക് സ്ത്രീകൾ കടന്നു വരുന്നതിന് പിൻതുണ നൽകണം.

cheera

ഈ മേഖലകളിലേക്ക് കടന്നു വരുന്ന സ്ത്രീകളെ സഹായിക്കാൻ ജില്ലാ പഞ്ചായത്ത് വിവിധ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരുന്നുണ്ടെന്നും അവർ പറഞ്ഞു. പട്ടുവം  കുളക്കാട്ട് വയലിൽ നടന്ന ചടങ്ങിൽ പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതി അധ്യക്ഷത വഹിച്ചു.

തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആനക്കീൽ ചന്ദ്രൻ ,പട്ടുവം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്
വി വി രാജൻ, പട്ടുവം സർവ്വീസ് സഹകരണ ബേങ്ക് പ്രസിഡണ്ട് വി വി ബാലകൃഷ്ണൻ, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡണ്ട് ടി ലത, പട്ടുവം സർവ്വീസ് സഹകരണ ബേങ്ക് മുൻ പ്രസിഡണ്ട് എൻ ബാലൻ, പട്ടുവം കൃഷി അസിസ്റ്റൻറ് കെ മനോജ് കുമാർ എന്നിവർ സംസാരിച്ചു .

പട്ടുവം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ  സി ഡി എസ് ചെയർപേഴ്സൺ പി പി സജിത സ്വാഗതവും അഗ്രി: കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സൺ കെ രോഹിണി നന്ദിയും പറഞ്ഞു .
പട്ടുവം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ  സി ഡി എസും, പട്ടുവം സർവ്വീസ് സഹകരണ ബാങ്കും സംയുക്തമായി സംഘകൃഷി ഗ്രൂപ്പ് അംഗങ്ങൾക്ക്  നടപ്പാക്കുന്ന പദ്ധതിയാണ് 'ചീരഗ്രാമം പദ്ധതി'.

മുറിയാത്തോടെ കുളക്കാട്ട് വയലിലാണ് പദ്ധതിക്ക് തുടക്കമിട്ടത്. mകുളക്കാട്ട് വയലിലെ രണ്ടര ഏക്കറിലാണ് ചീര കൃഷി നടത്തുന്നതിന് വിത്തിട്ടത്.  'ഗോപിക' വിത്താണ് ചീര കൃഷിക്ക് ഉപയോഗിച്ചത്. പഞ്ചായത്തിലെ അഞ്ചാം വാർഡിലെ  ദീപം, നിറപറ,
തേൻതുള്ളി എന്നി ജെ എൽ ജി ഗ്രൂപ്പുകളുടെ മേൽനോട്ടത്തിലാണ് കൃഷിയിറക്കിയത്.

ഗ്രൂപ്പ് അംഗങ്ങളായ കെ രോഹിണി,സി ലീല ,സി ശകുന്തള, കെ നാരായണി, പി വി ശോഭന, ടി ആർ ജയ ഗൗരി, പി വി ലളിത, പി പി സജിതഎം സീത, കെ രാധ, ഇ നളിനി, വി വി പ്രസീത എന്നിവരാണ് കൃഷി പരിപാലിച്ചത്. കുളക്കാട്ട് വയലിൽ കുടുംബശ്രീ സി ഡി എസ് സംഘടിപ്പിച്ച നാട്ടു ചന്തയിൽ വെച്ച് വിളവെടുത്ത ചിര വിറ്റഴിച്ചു.

കൃഷിയിൽ നിന്നുള്ള ആദയം  ജി എൽ ജി ഗ്രൂപ്പുകൾക്ക് ലഭിക്കും. കേരള സർക്കാർ 2022 - 23 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി സാങ്കേതിക വിദ്യാധിഷ്ഠിത കൃഷിയിൽ സഹകരണ മേഖലയുടെ സഹകരണത്തോടെ നൂതന പദ്ധതി പ്രകാരം നടപ്പിലാക്കുന്നതാണ് 'ചീരഗ്രാമം
പദ്ധതി'.

തെരഞ്ഞെടുത്ത ബാങ്കുകൾ മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്. സർക്കാർ ഫണ്ട് 1 കോടി 70 ലക്ഷം രൂപയും, ബാങ്ക് 30 ലക്ഷം രൂപയും ചേർത്ത് രണ്ട് കോടി രൂപയാണ് പദ്ധതിക്ക് ലഭിക്കുന്നത്. മത്സ്യകൃഷി, നെൽകൃഷി, വിവിധ പച്ചക്കറികൾ എന്നിവ കൃഷി ചെയ്യുന്നതിനാണ് രണ്ട് കോടി രൂപ നൽകുക. ഇതിൽ ആദ്യ ഘട്ടമായാണ് കുളക്കട്ട് വയലിൽ ചീര കൃഷി ചെയ്യുന്നത്.

Tags