വി.സി അബൂബക്കര്‍ പുരസ്‌കാരം ലുഖ്മാന്‍ മമ്പാടിന്

VC Abubakar award to Lukhman Mambat
VC Abubakar award to Lukhman Mambat


കണ്ണൂര്‍: ചന്ദ്രിക മുന്‍ പത്രാധിപര്‍ വി.സി അബൂബക്കറിന്റെ നാമധേയത്തില്‍ അബുദാബി അഴീക്കോട് മണ്ഡലം കെ.എം.സി.സി പത്രപ്രവര്‍ത്തകര്‍ക്കായി ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തിന് ചന്ദ്രിക കോഴിക്കോട് യൂണിറ്റ് റസിഡന്റ് എഡിറ്റര്‍ ലുഖ്മാന്‍ മമ്പാടിനെ തെരഞ്ഞെടുത്തു.

 പി.വി സൈനുദ്ദീന്‍ (ചെയര്‍മാന്‍), കബീര്‍ കണ്ണാടിപ്പറമ്പ്, പി.വി അബ്ദുല്ല മാസ്റ്റര്‍, സി.പി റഷീദ്, സക്കീര്‍ കൈപ്രത്ത് എന്നിവര്‍ അടങ്ങുന്ന ജൂറിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്. 10001 രൂപയും ഫലകവും അടങ്ങിയതാണ് പുരസ്‌കാരം. കണ്ണൂരില്‍ ഡിസംബറില്‍ നടക്കുന്ന ചടങ്ങില്‍  പുരസ്‌കാരം സമ്മാനിക്കുമെന്ന് അബുദാബി അഴീക്കോട് മണ്ഡലം കെ.എം.സി.സി സെക്രട്ടറി സവാദ് നാറാത്ത് അറിയിച്ചു.

Tags