കണ്ണൂരിലെ മലയോരത്ത് പേമാരി തുടരുന്നു ; വയത്തൂർ പാലം വെള്ളത്തിനടിയിലായി

dfh
dfh

കണ്ണൂർ: പേമാരിയിൽ കണ്ണൂരിലെ മലയോര മേഖലയിൽ കനത്ത നാശനഷ്ടം മഴയിലും ചുഴലിക്കാറ്റിലും നിരവധി വീടുകൾ തകർന്നു. വൻമരങ്ങൾ വീണ് ഗതാഗതം മുടങ്ങി. വൈദ്യുതി വിതരണവും താറുമാറായിട്ടുണ്ട്. ഇരിട്ടി ഇരിക്കൂർ ഉളിക്കൽ  മേഖലകളിലാണ് പേമാരി കൂടുതൽ നാശം വിതച്ചത്. 

കുടക് മല നിരകളിലെ വൃഷ്ടിപ്രദേശങ്ങളിൽ മഴ ശക്തമായി ചെയ്യുന്നത് തുടരുകയാണ്. ഇതു കാരണം മലയോര പ്രദേശങ്ങൾ ഉരുൾപൊട്ടൽ ഭീഷണിയിലാണ്. മല വെള്ളപ്പാച്ചിലിൽ വയത്തൂർ പാലം വെള്ളത്തിനടിയിലായി. ഇതു കാരണം ഇതു വഴിയുള്ള ഗതാഗതം മുടങ്ങുകയും പ്രദേശവാസികൾ ഒറ്റപ്പെടുകയും ചെയ്തു.

Tags