വളപട്ടണം ടൗണ്‍ സ്‌പോര്‍ട്ട് ക്ലബ് എ.കെ കുഞ്ഞിമായന്‍ ഹാജി സ്മാരക സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ജനുവരി 26ന് തുടങ്ങും

google news
gfdh

 കണ്ണൂര്‍:വളപട്ടണം ടൗണ്‍ സ്‌പോര്‍ട്ട് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍  എ.കെ.കുഞ്ഞിമായന്‍ ഹാജി സ്മാരക സ്വര്‍ണ്ണക്കപ്പിനും ആര്‍. എ. ജി ഗ്ലോബല്‍ ബിസിനസ്സ് ഹബ്ബ് നല്‍കുന്ന ഒരു ലക്ഷം രൂപ പ്രൈസ് മണിക്കുമുള്ള സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ജനുവരി 26 നു വൈകുന്നേരം എട്ടു മണിക്ക്തുടങ്ങുമെന്ന്  സംഘാടകര്‍ കണ്ണൂര്‍  പ്രസ്‌ക്ലബില്‍ വാര്‍ത്താസമ്മേളനത്തില്‍  അറിയിച്ചു.

ടൂര്‍ണമെന്റ് ഉദ്്ഘാടനം മന്ത്രി  രാമചന്ദ്രന്‍ കടന്നപ്പള്ളി  നിവഹിക്കും. കെ.വി.സുമേഷ്.എം.എല്‍.എ  അധ്യക്ഷത വഹിക്കും.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ഷമീമ നിക്ഷന്‍ ഇലക്ട്രോണിക്‌സ് കണ്ണൂര്‍ മാനേജിങ് ഡയറക്ടര്‍ എം.എം.വി.മൊയ്തു എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.
ഒരു മാസക്കാലം നീണ്ടു നില്‍ക്കുന്ന ടൂര്‍ണമെന്റില്‍ കേരളത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നുമുള്ള 28 ടീമുകള്‍ പങ്കെടുക്കും.  ഫിബ്രവരി 25നാണ് ഫൈനല്‍ മത്സരം നടക്കുക. 

ഘാന, നൈജീരിയ,ഐവറികോസ്റ്റ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമായി എത്തുന്ന വിദേശ കളിക്കാര്‍ ഓരോ ടീമിലും മൂന്ന്‌പേര്‍ വീതം ഉണ്ടാകും.  നിലവിലുള്ള ചാംപ്യന്‍മാരായ സൂപ്പര്‍ സ്റ്റുഡിയോ മലപ്പുറം റണ്ണര്‍ അപ്പ് ആയ എഫ്.സി. ബ്രതെര്‍സ് ഒളവറ റോയല്‍ ട്രാവല്‍സ് കോഴിക്കോട്, മെഡി ഗാര്‍ഡ് അരീക്കോട്, സ്‌കൈ ബ്ലൂ, എടപ്പാള്‍.. ആലുവ ലക്കിസ്റ്റാര്‍ കെ.ആര്‍.എസ്.സി. കോഴിക്കോട്, ജിംഖാന തൃശൂര്‍ തുടങ്ങിയ ടീമുകള്‍  ഇക്കുറി മത്‌സരംഗത്തുണ്ട്.

ഉത്ഘാടന ചടങ്ങോടനുബന്ധിച്ച് യു.എ.ഇ.വളപട്ടണം പ്രവാസി കൂട്ടായ്മ ചെയര്‍മാനും  വളപട്ടണം സ്വദേശിയുമായ  ഡോ ടി പി.കെ. മുഹമ്മദ് ഹാരിസിനെ അനുമോദിക്കും.ഉദ്ഘാടന പരിപാടി ആരംഭിക്കുന്നതിനു മുന്‍പായി വൈകുന്നേരം ഏഴു മണി മുതല്‍ ശിങ്കാരി മേള,ദഫ്,ബാന്‍ഡ് വാദ്യം തുടങ്ങിയ പരിപാടികളും കരിമരുന്നു പ്രയോഗവും ഉണ്ടായിരിക്കും.വാര്‍ത്താ സമ്മേളനത്തില്‍ ടി.വി.അബ്ദുല്‍ മജീദ് ഹാജി, എളയടത്ത് അശ്‌റഫ്, കെ. നസീര്‍ ഹാജി, എം.ബി.മുസ്തഫ ഹാജി, ബി പി സിറാജുദ്ധീന്‍  എന്നിവര്‍ പങ്കെടുത്തു.

Tags