'വൈഖരീയം'- ഗോൾഡൻ സിംഗർ 2025 ചലച്ചിത്രഗാന റിയാലിറ്റിഷോ ഓഡീഷൻ ഡിസംബർ ആദ്യ വാരം നടക്കും
കണ്ണൂർ: വൈഖരി സംഗീത വിദ്യാലയം ചെറുകുന്ന് സംഘടിപ്പിക്കുന്ന 'വൈഖരീയം'- ഗോൾഡൻ സിംഗർ 2025 ചലച്ചിത്രഗാന റിയാലിറ്റിഷോ ഓഡീഷൻ 2024 ഡിസംബർ ആദ്യവാരം ആരംഭിക്കുന്നു. ഗോൾഡൻ സിംഗർ ജൂനിയർ (12 വയസ്സു മുതൽ 17 വയസ്സുവരെ), ഗോൾഡൻ സിംഗർ സീനിയർ (18 വയസ്സു മുതൽ 25 വയസ്സുവരെ) എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിൽ ആയിരിക്കും മത്സരം നടക്കുക. വൈഖരീയം ഗോൾഡൻ സിംഗർ ഗ്രാൻ്റ് ഫിനാലെ 2025 ജനുവരി 26 ന് വൈഖരി ശ്രുതിമണ്ഡപത്തിൽ നടക്കും.
പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകനും ഗായകനുമായ ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രൻ നേതൃത്വത്തിലാണ് മത്സരപരിപാടി നടക്കുന്നത്. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 2024 നവംബർ 30 ന് മുമ്പായി പേര് രജിസ്‌റ്റർ ചെയ്യേണ്ടതാണ്.
രജിസ്ട്രേഷന് ശേഷം 2024 ഡിസംബർ മാസം നടക്കുന്ന ഓഡീഷൻ സ്ക്രീനിംഗിലൂടെ മത്സരാർത്ഥികളെ തിരഞ്ഞെടുക്കുന്നതാണ്. ഫൈനൽ മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്ന 'വൈഖരീയം'- ഗോൾഡൻ സിംഗർ സീനിയർ മത്സര വിജയികൾക്ക് യഥാക്രമം 10,000 രൂപ 7,500 രൂപ 5,000 രൂപയും, 'വൈഖരീയം'- ഗോൾഡൻ സിംഗർ ജൂനിയർ മത്സര വിജയികൾക്ക് യഥാക്രമം 5,000 രൂപ 3,000 രൂപ 2,000 രൂപയും ട്രോഫിയും ലഭിക്കുന്നതാണ്. നാലും അഞ്ചും സ്ഥാനം നേടുന്നവർക്ക് പ്രോത്സാഹന സമ്മാനവും ഉണ്ടായിരിക്കുന്നതാണ്. വിശദവിവരങ്ങൾക്ക് 9746251610, 9747271522 എന്നീ നമ്പറുകളിൽ ബന്ധപ്പെടേതാണ്.
വാർത്താസമ്മേളനത്തിൽ ഡോ.കാഞ്ഞങ്ങാട് രാമചന്ദ്രൻ, വൈഖരി പി ടി എ പ്രസിഡൻ്റ് ആനക്കൈ ബാലകൃഷ്‌ണൻ, സെക്രട്ടറി ഡോ. ജിജി കുമാരി, ലിനി കരുൺ, സദാനന്ദൻ അമ്പലപ്പുറം എന്നിവർ പങ്കെടുത്തു.