മാടായി വടുകുന്ദ ശിവക്ഷേത്രോത്സവത്തിന് 27ന് കൊടിയേറും

മാടായി വടുകുന്ദ ശിവക്ഷേത്രോത്സവത്തിന് 27ന് കൊടിയേറും

കണ്ണൂര്‍: മാടായി വടുകുന്ദ ശിവക്ഷേത്രോത്സവം 27 മുതല്‍ ജനുവരി ഒന്നുവരെ നടക്കും. 27-ന് വൈകീട്ട് കൊടിയേറ്റം, തിരുവാതിര, നൃത്തനൃത്യങ്ങള്‍. 28-ന് രാവിലെ പറവെപ്പ്, വൈകീട്ട് ഓട്ടന്‍തുള്ളല്‍, തിടമ്പ് നൃത്തം, നാട്ടറിവ് പാട്ടുകള്‍. 29-ന് രാവിലെ പറവെപ്പ്, വൈകീട്ട് കളരിപ്പയറ്റ്, തിടമ്പ് നൃത്തം, ഭക്തിതിഗാനസുധ എന്നിവ ഉണ്ടാകും. 30-ന് രാവിലെ നാഗപൂജ, വൈകീട് തിടമ്പ് നൃത്തം, മിമിക്‌സ് പരേഡ്. 31-ന് രാവിലെ ഉത്സവബലി, വൈകീട്ട് അക്ഷരശ്ലോക സദസ്സ്, നാടന്‍പാട്ട്, പ്രതിഭാസംഗമം എന്നിവ ഉണ്ടാകും. 

ജനുവരി ഒന്നിന് രാവിലെ എട്ടിന് ആറാട്ടെഴുന്നെള്ളത്ത്. ദിവസവും ഉച്ചയ്ക്കും രാത്രിയിലും അന്നദാനം.വാര്‍ത്താസമ്മേളനത്തില്‍ ചെയര്‍മാന്‍ കക്കോപ്രവന്‍ മോഹനന്‍, ജന. കണ്‍വീനര്‍ ടി.വി. കുഞ്ഞിരാമന്‍, സ്പഷ്യല്‍ ഓഫീസര്‍ സി. ശ്രീകുമാര്‍, മാനേജര്‍ കെ.വി. നന്ദനന്‍, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ പട്ടേരി രാമചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

Tags