കന്നുകാലികൾക്ക് പ്രതിരോധ കുത്തിവെപ്പിന് തുടക്കമായി
കണ്ണൂർ: ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതി കുളമ്പ് രോഗ നിയന്ത്രണ പദ്ധതിയുടെ അഞ്ചാം ഘട്ടം - ചർമ്മ മുഴരോഗ പ്രതിരോധ കുത്തിവെപ്പ് രണ്ടാംഘട്ട ജില്ലാ തല ഉദ്ഘാടനം ജില്ലാ വെറ്ററിനറി കേന്ദ്രം ഹാളിൽ കാലത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉൽഘാടനം ചെയ്തു.ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ: വി പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു.
ഇന്ന് മുതൽസപ്തംബർ 13 വരെയാണ് വീടുകളിലെത്തി കന്നുകാലികൾക്ക് വാക്സിനേഷൻ നൽകുന്നത്. ചടങ്ങിൽ വെച്ച് ജന്തുരോഗ നിയന്ത്രണ പദ്ധതി ജില്ലാ കോ- ഓർഡിനേറ്റർ ഡോ: കെ എസ് ജയശ്രി പദ്ധതിയെക്കുറിച്ചുള്ള വിശദീകരണം നടത്തി.
കോർപറേഷൻ സ്റ്റാന്റിങ്ങ്കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ,ചീഫ് വെറ്ററിനറി ഓഫീസർ ഡോ: ബിജോയ് വർഗ്ഗീസ്, ഡപ്യൂട്ടി ഡയരക്ടർമാരായ ഡോ: ഇ കെ പ്രീത,ഡോ: കെ ഷൈനി, അസി: പ്രൊജക്ട് ഓഫീസർ ഡോ: പി ടി സന്തോഷ് കുമാർ, ഡോ: ആരമ്യ തോമസ് എന്നിവർ സംസാരിച്ചു.
ഇന്ന് മുതൽ സപ്തം13 വരെയാണ് വീടുകളിലെത്തികന്ന് കാലികൾക്ക് പ്രതിരോധ കുത്തിവെപ്പ് നൽകുന്നത്. കുത്തിവെപ്പിനെത്തുടർന്ന് കന്നുകാലികൾക്ക് എന്തെങ്കിലും അപകടം സംഭവിച്ചാൽ കർഷകർക്ക് സർക്കാർ നഷ്ടപരിഹാരം നൽകും