അർബൻ നിധി നിക്ഷേപ തട്ടിപ്പിനിരയായവർ കണ്ണൂർ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി
Sep 2, 2024, 13:44 IST
കണ്ണൂർ: കണ്ണൂർ അർബൻ നിധി നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ടുള്ള ക്രൈം ബ്രാഞ്ച് അന്വേഷണവും നടപടികളും കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് തട്ടിപ്പിന്നിരയായവർ കണ്ണൂർ ക്രൈം ബ്രാഞ്ച് ഓഫീസിലേക്ക് മാർച്ച് നടത്തി. ക്രൈം ബ്രാഞ്ച് അന്വേഷണം വേഗത്തിലാക്കുക, കുറ്റപത്രം എത്രയും വേഗത്തിൽ കോടതിയിൽ സമർപ്പിക്കുക, ക്രൈം ബ്രാഞ്ചിന്റെ നിഷ്ക്രിയത്വം അവസാനിപ്പിക്കുക, പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടി ലേലം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാർച്ച്.
കണ്ണൂർ അർബൻ നിധി ഡിപ്പോസിറ്റേർസ് അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തിയ മാർച്ച് മുൻ മേയർ അഡ്വ:ടി ഒ മോഹനൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡണ്ട് അഡ്വ:അരുൺ കുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സി എൻ രാധാമണി, ട്രഷറർ വേണു മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.