കൈതപ്രത്ത് പുഴയിൽ വീണ സ്ത്രീയെ സാഹസികമായി രക്ഷപ്പെടുത്തി ഉണ്ണി രജ്ജിത്

google news
unni

കണ്ണൂർ :  കൈതപ്രം ശ്രീകൃഷ്ണൻ മതിലകം ക്ഷേത്രത്തിനടുത്ത പുഴയിൽ കുളിക്കാനിറങ്ങിയ വി.കെ.അമ്മാളുവമ്മ അബദ്ധത്തിൽ പുഴയിലെ കയത്തിലേക്ക് വീണ് മരകൊമ്പിൽ തങ്ങി നിൽക്കുന്നത് പുഴയിലേക്ക് വന്ന തങ്കം കണിയേരി  കാണുകയും   ഒച്ചവെക്കുകയും ചെയ്തു. 

ശബ്ദം കേട്ട് ഓടിയെത്തിയ മംഗലം ദാമോദരൻ നമ്പൂതിരി പെട്ടെന്ന് തന്നെ മംഗലം ഉണ്ണി രജ്ജിത്തിനെ വിവരം അറിയിക്കുകയും ചെയ്തു. ഓടിയെത്തിയ ഉണ്ണി പുഴയിലേക്ക് എടുത്ത് ചാടി അമ്മാളു അമ്മയെ രക്ഷിച്ച് കരയിലെത്തിച്ചു. അവരെ സുരക്ഷിതമായി ആശുപത്രിയിലെത്തിച്ചെങ്കിലും ഉണ്ണിക്ക് ചെറിയ അസ്വസ്ഥതകൾ ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിലെത്തിച് പ്രാഥമിക ശുശ്രുഷ നടത്തി.

Tags