യുനൈറ്റഡ് മർച്ചൻ്റ്സ് ചേമ്പർ സംസ്ഥാന കൗൺസിൽ യോഗം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു

RamachandranKadannappalli
RamachandranKadannappalli

കണ്ണൂർ :യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ (യു എം സി ) സംസ്ഥാനതെരഞ്ഞെടുപ്പ് കൗൺസിൽ യോഗം നോർത്ത് മലബാർചേമ്പർ ഹാളിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉൽഘാടനം ചെയ്തു. ചടങ്ങിൽ സംസ്ഥാന പ്രസിഡണ്ട് ജോബി വി ചുങ്കത്ത് അദ്ധ്യക്ഷത വഹിച്ചു. 

ജനറൽ സിക്രട്ടറി ടി എഫ് സെബാസ്റ്റ്യൻ, സ്വാഗത സംഘം ചെയർമാൻ ഷിനോജ് നരി തുക്കിൽ, ട്രഷറർ പി എം എം ഹബീബ്, സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ വി എ ജോസ് , നിജാംബ ഷി, ടി കെ ഹെൻട്രി , സിക്രട്ടറിമാരായ ടോമി കുറ്റി യാങ്കൽ, സി വി ജോളി, കെ കെ നിയാസ്, സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ എം കുട്ടി, ടി പി എം ഷെഫീക്ക്, സ്വാഗത സംഘം കൺവീനർ കെ എം ബഷീർ എന്നിവർ സംസാരിച്ചു. പൊതു ചർച്ചയും പ്രമേയങ്ങളും അവതരിപ്പിച്ച ശേഷം 2024 - 2026 വർഷത്തേക്കുള്ളഭാരവാഹി തിരഞ്ഞെടുപ്പും നടന്നു.

Tags