വ്യാപാര സ്ഥാനങ്ങൾ പൂട്ടിപ്പോകുന്നത് സർക്കാരിന്റെ പ്രതികൂല സമീപനം കാരണമെന്ന് യുണൈറ്റഡ് മർച്ചൻ്റ്സ് ചേംബർ ഭാരവാഹികൾ

gj

കണ്ണൂർ :യുണൈറ്റഡ് മർച്ചന്റസ് ചേമ്പറിന്റെ (യു എം സി ) ജില്ലാ സമ്മേളനവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ജൂൺ 2 ന് കണ്ണൂരിൽനടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 

ഞായറാഴ്ച കാലത്ത് 11 മണിക്ക് താണ നോളജ് സെന്റർ ഓഡിറേറാറിയത്തിൽ നടക്കുന്ന സമ്മേളന സംസ്ഥാന പ്രസിഡണ്ട് ജോബി വി ചുങ്കത്ത് ഉൽഘാടനം ചെയ്യും. ജില്ലയിലെ യൂണിറ്റുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 250 ൽ പരം ജില്ലാ കൗൺസിൽ അംഗങ്ങൾ പങ്കെടുക്കും.

 നിലവിൽ വ്യാപാരികൾക്ക് പ്രതികൂലമായ സമീപനങ്ങളാണ് സർക്കാറിന്റെ ഭാഗത്ത് നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും ഇതു തന്നെയാണ് പല കച്ചവട സ്ഥാപനങ്ങളും പൂട്ടിപ്പോകാനുള്ള കാരണമെന്നും ജില്ലാ പ്രസിഡണ്ട് ടി എഫ് സെബാസ്റ്റ്യൻ പറഞ്ഞു. സെക്രട്ടറി ചിറക്കൽ ബുഷറ , ഷിനോജ് നരിതൂക്കിൽ, പി വി മനോഹരൻ ,കെ എം ബഷീർ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Tags