കേന്ദ്ര മന്ത്രി സുരേഷ് ഗോപി കണ്ണൂർ മാമാനിക്കുന്ന് മഹാദേവി ക്ഷേത്രത്തിൽ ദർശനം നടത്തി
ഇരിക്കൂർ: കേന്ദ്ര ടൂറിസം- പെട്രോളിയം വകുപ്പ് സഹമന്ത്രി സുരേഷ്ഗോപി മാമാനിക്കുന്ന് മഹാദേവ ക്ഷേത്രത്തിൽ ദർശനം നടത്തി. ഇന്നലെ രാവിലെ 7. 30 ഓടെ ക്ഷേത്രത്തിലെത്തിയ മന്ത്രിയെ ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ പി. മുരളീധരൻ, ക്ഷേത്രം ട്രസ്റ്റി ഹരിശ്ചന്ദ്രൻ മാസ്റ്റർ , ക്ഷേത്രം മേൽശാന്തി ചന്ദ്രൻ മൂസത്ത് എന്നിവർ ചേർന്ന് ഷാളണിയിച്ചും ബൊക്ക നൽകിയും സ്വീകരിച്ചു.
ബിജെപി ഇരിക്കൂർ മണ്ഡലം കമ്മിറ്റിയുടെയും പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്ഷേത്ര പരിസരത്ത് മന്ത്രിയെ സ്വീകരിച്ചു. തുടർന്ന് ക്ഷേത്ര ദർശനം നടത്തിയ മന്ത്രി ദേവസ്വം ഓഫീസിൽ ക്ഷേത്ര അധികൃതരുമായി ചർച്ചകൾ നടത്തി. ക്ഷേത്രo മേൽശാന്തി ചന്ദ്രൻ മൂസത്തിൻ്റെ വീട്ടിൽ ഒരുക്കിയ പ്രഭാതഭക്ഷണം കഴിച്ച ശേഷമാണ് മന്ത്രി മടങ്ങിയത്. തുടർന്ന് തലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി.
സിപിഎമ്മുകാരാൽ കൊല്ലപ്പെട്ട ആദ്യ ആർഎസ്എസ് പ്രവർത്തകനായ രാമകൃഷ്ണൻ വാടിക്കലിൻ്റെ വീട് മന്ത്രി സന്ദർശിച്ചു. ബിജെപി ദേശീയ നിർവാഹ സമിതി അംഗ പി.കെ. കൃഷ്ണദാസ്, സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത്, ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡണ്ട് വി.കെ. സജീവൻ, കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറിമാരായ ബിജു ഏളക്കുഴി, എം.ആർ.സുരേഷ് എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
ബി ജെ പി ജില്ലാ വൈസ് പ്രസിഡണ്ട് അജികുമാർ കരിയിൽ, ബിജെപി ആലക്കോട് മണ്ഡലം പ്രസിഡണ്ട് പി.വി. റോയ്, ഇരിക്കൂർ മണ്ഡലം പ്രസിഡണ്ട് സഞ്ജു കൃഷ്ണകുമാർ, എൻഡിഎ ഇരിക്കൂർ മണ്ഡലം ചെയർമാൻ എം.വി. ജോയി, യുവമോർച്ച ഇരിക്കൂർ മണ്ഡലം പ്രസിഡണ്ട് വിജേഷ് വിജയൻ, ഇരിക്കൂർ മണ്ഡലം ജനറൽ സെക്രട്ടറിമാരായ സി വി പുഷോത്തമൻ,എ.കെ. മനോജ് മാസ്റ്റർ, സെക്രട്ടറി കെ. നിഷാന്ത്, ആലക്കോട് മണ്ഡലം ജനറൽ സെക്രട്ടറി എം.എസ്. രാജീവൻ , ഇരിക്കൂർ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ വി.വി. സുകുമാരൻ , എം.വി. പ്രദീപൻ തുടങ്ങിയവർ ബിജെപി നൽകിയ സ്വീകരണ പരിപാടിയിൽ പങ്കെടുത്തു. മലബാർ ദേവസ്വം എംപ്ലോയീസ് സംഘ് ബിഎം എസ് സംസ്ഥാന സെകട്ടറി രാഹുൽ രാഘുനാഥ് യൂനിയനു വേണ്ടി മന്ത്രിയെ ഷാൾ അണിയിച്ചു.