കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി മാടായിക്കാവിൽ ദർശനം നടത്തി
Sep 13, 2024, 00:10 IST
സുരേഷ് ഗോപിയെ കാണാൻ വൻ ജനക്കൂട്ടം മാടായിക്കാവിലെത്തിയിരുന്നു. കേന്ദ്ര സഹമന്ത്രിക്കായി പഴയങ്ങാടി പൊലിസ് കനത്ത സുരക്ഷ ഒരുക്കി
കണ്ണൂർ: കേന്ദ്ര സഹമന്ത്രിയായി ചുമതലയേറ്റതിനു ശേഷം രണ്ടാമതുംസുരേഷ് ഗോപി കണ്ണൂരിലെ മാടായിക്കാവിൽ ദർശനത്തിനായി എത്തി. വ്യാഴാഴ്ച്ച വൈകുന്നേരം ആറരയോടെയാണ് സുരേഷ് ഗോപി ക്ഷേത്രത്തിലെത്തിയത്. മന്ത്രിയെ ക്ഷേത്രം ജീവനക്കാരും ദേവസ്വം ഭാരവാഹികളും കൂടി സ്വീകരിച്ചു. നേരത്തെ തെരഞ്ഞെടുപിന് മുൻപെ സുരേഷ് ഗോപി മാടായിക്കാവിലെത്തിയിരുന്നു.
സുരേഷ് ഗോപിയെ കാണാൻ വൻ ജനക്കൂട്ടം മാടായിക്കാവിലെത്തിയിരുന്നു. കേന്ദ്ര സഹമന്ത്രിക്കായി പഴയങ്ങാടി പൊലിസ് കനത്ത സുരക്ഷ ഒരുക്കി. ബി.ജെ.പി നേതാവ് പി.പി മുകുന്ദൻ അനുസ്മരണ സമ്മേളനത്തിൽ പങ്കെടുക്കാനാണ് സുരേഷ് ഗോപി കണ്ണുരിലെത്തിയത് '