കണ്ണൂർ വിമാനതാവളത്തെ പ്രതിസന്ധിയിൽ നിന്നും രക്ഷിക്കാൻ കേന്ദ്ര വ്യോമയാന മന്ത്രി ഇടപെടണം : അഡ്വ. പി. സന്തോഷ് കുമാർ എം.പി

Santhosh Kumar
Santhosh Kumar

കണ്ണൂർ : കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തെ പ്രതിസന്ധിയിൽ നിന്നും രക്ഷിക്കാൻ കേന്ദ്ര വ്യോമയാനമന്ത്രി ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് അഡ്വ: പി. സന്തോഷ്കുമാർ എം പി രാജ്യസഭയിൽ ആവശ്യപ്പെട്ടു.

തൊട്ടടുത്ത വിമാനത്താവളങ്ങൾക്ക് പോയിൻ്റ് ഓഫ് കോൾ പദവി നൽകിയപ്പോൾ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന് ഇതുവരെലഭിച്ചിട്ടില്ല കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം വലിയ പ്രതിസന്ധിയിലാണ്.

കണ്ണൂർ കാസർകോട് വയനാട് കോഴിക്കോട് തുടങ്ങിയ ജില്ലകളിലെ യാത്രക്കാർ ആശ്രയിക്കുന്ന വിമാനത്താവളം കൂടിയാണ് കണ്ണൂർ വിമാനത്താവളം. പോയിൻ്റ് ഓഫ് കോൾ പദവി ലഭിക്കുകയാണെങ്കിൽ കണ്ണൂർ വിമാനത്താവളം കൂടുതൽ പുരോഗതി കൈവരിക്കും. ടൂറിസം മേഖലയും വ്യവസായിക മേഖലയും ഏറെ വികസിക്കുമെന്ന്
കണ്ണൂർ വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണം ഏറെയാണെന്നും കണക്കുകൾ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു.

കണ്ണൂർ വിമാനത്താവളത്തെ പ്രതിസന്ധിയിൽ നിന്നും രക്ഷിക്കാൻ കേന്ദ്ര വ്യോമയാന മന്ത്രി ഉടൻ ഇടപെടണമെന്നും അഡ്വ. പി. സന്തോഷ് കുമാർ ആവശ്യപ്പെട്ടു.

Tags