ആദൂരിൽ രേഖകളില്ലാത്ത പത്തു ലക്ഷം രൂപ പിടികൂടി

google news
fdxh

കാസർഗോഡ് :ആദൂരിൽ രേഖകളില്ലാതെ കടത്തിയ 10 ലക്ഷം രൂപ പിടികൂടി. എക്സൈസ് വാഹനപരിശോധനക്കിടെയാണ് ബംഗളൂരുവിൽ നിന്നും കാസർഗോഡ് ഭാഗത്ത് പോകുകയായിരുന്ന സ്വകാര്യ ബസിൽ നിന്നും പണം പിടിച്ചത്.

മഞ്ചേശ്വരം കോയിപ്പാട കുട്യാളം സ്വദേശി അബ്ദുൾ സമദാണ് പണവുമായെത്തിയത്. തുടർനടപടികൾ സ്വീകരിക്കുന്നതിനായി ആദൂർ പൊലീസ് സ്റ്റേഷനിൽ കൈമാറി.

Tags