ഉളിക്കലില്‍ വീട്ടിലെ ശുചിമുറിയില്‍ നിന്നും രാജവെമ്പാലയെ പിടികൂടി

The king cobra was caught from the bathroom of the house in Ulikal


 ഇരിട്ടി: ഉളിക്കലില്‍ വീട്ടിനുള്ളില്‍ നിന്നും രാജവെമ്പാലയെ പിടികൂടി. ഉളിക്കല്‍ പഞ്ചായത്തിലെ മണിക്കടവ് പീടികക്കുന്ന് സിജുവിന്റെ വീട്ടിനുള്ളില്‍ നിന്നുമാണ് രാജവെമ്പാലയെ പിടികൂടിയത്.വ്യാഴാഴ്ച രാവിലെയാണ് സിജുവിന്റെ വീടിന്റെ  ശുചിമുറിക്കുള്ളില്‍ രാജവെമ്പാലയെ കണ്ടത്. 

ഉടന്‍ തന്നെ വനപാലകരെ വിവരമറിയിക്കുകയായിരുന്നു. വനം വകുപ്പ് താല്‍ക്കാലിക ജീവനക്കാരനും മാര്‍ക്ക് പ്രവര്‍ത്തകനുമായ ഫൈസല്‍ വളക്കോട് സ്ഥലത്തെത്തി ഇതിനെ പിടികൂടി സുരക്ഷാക്രമീകരണങ്ങളോടെ കൊണ്ടു പോയി.

Tags