പയ്യന്നൂരിൽ യുഡിഎഫ് മുനിസിപ്പൽ കമ്മിറ്റി പ്രക്ഷോഭത്തിലേക്ക്

google news
udf

പയ്യന്നൂർ : പയ്യന്നൂർ നഗരസഭയിലെ നിരവധി പ്രശ്നങ്ങൾ ഉയർത്തി പിടിച്ച് യുഡിഎഫ് മുനിസ്സിപ്പൽ കമ്മിറ്റി ശക്തമായ പ്രതിഷേധ സമരങ്ങളുമായി രംഗത്ത്.ജനുവരി 20ന് രാവിലെ 10 മണിക്ക് നഗരസഭയ്ക്ക് മുന്നിൽ ധർണ്ണാ സമരം നടത്താൻ ഗാന്ധി മന്ദിരത്തിൽ ചേർന്ന യുഡിഎഫ് നേതൃയോഗം തീരുമാനിച്ചു.

കെ.സ്മാർട്ട് പദ്ധതിയുടെ മറവിൽ നഗരസഭയിൽ എല്ലാ പ്രവർത്തനവും നിശ്ചലമായി 22 ദിവസം പിന്നിടുന്നു.: ആവിശ്യക്കാർ എല്ലാം നിരാശരായി മടങ്ങുന്നത് പതിവ് കാഴ്ചയാവുന്നു.

ഒട്ടെറെ പാവങ്ങൾ പ്രതീക്ഷയോടെ കാണുന്ന ലൈഫ് മിഷൻ ഭവന പദ്ധതി എങ്ങും എവിടെയും എത്താതെ തുടങ്ങിയ സ്ഥലത്ത് തന്നെ നിൽക്കുന്നു.പയ്യന്നുരിന്റെ ചിരകാല അഭിലാഷമായ സ്റ്റേഡിയം പണി എവിടെയും എത്തിയില്ല.

പയ്യന്നൂർ ടൗൺഹാൾ  അതേ കുറിച്ച് ചർച്ചയേ ഇല്ല.വർഷങ്ങളായി കാത്തിരിക്കുന്ന പുതിയ ബസ്സ്റ്റാന്റ് പ്രവർത്തനം ആരംഭിച്ചിട്ടില്ല.ജൈവഗ്രാമം പദ്ധതി എവിടെയും മെത്തിയില്ല.
പയ്യന്നൂർ താലുക്ക് ആശുപത്രിയിൽ ഡോക്ടർമാരുടെ സേവനം വളരെ കുറഞ്ഞുവരുന്നു.
മരാമത്ത് പ്രവർത്തികളിൽ മിക്കതും അഴിമതി നിറഞ്ഞതാവുന്നു. പാവപ്പെട്ടവന് വീട് നീർമ്മിക്കാൻ നാല് ലക്ഷം.

നാല് തൂൺ വെച്ച് പൊതു ശംമ്ശാനം നിർമ്മിക്കാൻ 25 ലക്ഷം,....സാധാരണ ചെത്ത് കല്ല് ഉപയോഗിച്ച് കുളം നിർമ്മിക്കാൻ 25 ലക്ഷം...പ്രദേശിക അധികാരം വിനിയോഗിക്കാതെ കെട്ടിട നികുതിയും പെർമിഷൻ ഫീസും കുത്തനെ കൂട്ടി പൊതുജനത്തിന്റെ ഭാരം ഇരട്ടിയിലധികമാക്കി

ഇത്തരം ജനകീയ വിഷയങ്ങൾ ഏറ്റെടുത്ത് കൊണ്ടാണ് യുഡിഎഫ് സമരത്തിന് നേതൃത്വം നൽകുന്നത്.ഇത് സംബന്ധിച്ച് ചേർന്ന യോഗത്തിൽ യു ഡി എഫ് മുനിസിപ്പൽ ചെയർമാൻ എ രൂപേഷ് അധ്യക്ഷത വഹിച്ചു. ഡി സി സി സെക്രട്ടറി. ഏ.പി.നാരായണൻ.
എം.കെ.രാജൻ, കെ.ജയരാജ് എസ്.എ.ഷുക്കൂർ ഹാജി വി.കെ.പി. ഇസ്മെയിൽ നഗരസഭ പ്രതിപക്ഷ നേതാവ് കെ.കെ. ഫൽഗുനൻ . വി.കെ.ഷാഫി.  കെ.പി.മോഹനൻ. വി.എം. പീതാംബരൻ .പിലാക്കൽ അശോകൻ , പി.ടി. അനിൽകുമാർ, കെ.എം. വിജയൻ
 സമീർ.പി.പി .എന്നിവർ സംസാരിച്ചു.

Tags