യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിക്കെതിരെ അച്ചടക്ക നടപടിയുമായി യു.ഡി.എഫ് ബാങ്ക്
തളിപ്പറമ്പ്: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിക്കെതിരെ അച്ചടക്ക നടപടിയുമായി യു.ഡി.എഫ് ഭരിക്കുന്ന തളിപ്പറമ്പ് സര്‍വീസ് സഹകരണബേങ്ക്.ബാങ്കിന്റെ ഓണം ബോണസുമായി ബന്ധപ്പെട്ടാണ് പ്രശ്‌നങ്ങളുടെ തുടക്കം. 7000 രൂപ ബോണസ് അനുവദിച്ചതില്‍ 2000 രൂപ ബാങ്കിന്റെ നിയന്ത്രണത്തിലുള്ള കോ-ഓപ്പറേറ്റീവ് സ്റ്റോറില്‍ നിന്ന് സാധനങ്ങള്‍ വാങ്ങണമെന്നായിരുന്നു നിര്‍ദ്ദേശം.
ഇതിനെതിരെ ബാങ്കിലെ പ്യൂണ്‍ ആയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനനത്സെക്രട്ടറി വി.രാഹുലും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ബാങ്കിലെ ഡ്രൈവര്‍ എസ്.ഇര്‍ഷാദും രംഗത്തുവന്നു. ഇവര്‍ 22 പേരുടെ ഒപ്പുകള്‍ ശേഖരിച്ച് തീരുമാനം പുന: പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു.
സപ്തംബര്‍ 13 ന് വൈകുന്നേരം 5.30 ന് ബാങ്ക് ചീഫ് എക്‌സിക്യുട്ടീവിന് പരാതി നല്‍കാന്‍ ചേമ്പറില്‍ കയറിയ ഇരുവരും ചീഫ് എക്‌സിക്യുട്ടീവ് പി.വി.ഗണേഷ്‌കുമാറിനോട് അപമര്യാദയായി പെരുമാറിയെന്നാണ് ആരോപണം. ഇതിന്റെ പേരില്‍ ബാങ്ക് ഇരുവര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.
ഇരുവരും മാപ്പപേക്ഷ നല്‍കിയെങ്കിലും ഇപ്പോള്‍ ജോലിയില്‍ നിന്നും മാറ്റിനിര്‍ത്തിയിരിക്കയാണ്. ബാങ്കിലെത്തി ഒപ്പിടുന്നുണ്ടെങ്കിലും ചുമതലകളൊന്നും നല്‍കാതെ ഇവരെ മാറ്റി നിര്‍ത്തിയിരിക്കയാണെന്നാണ് വിവരം.