പ്രതികൂല കാലാവസ്ഥ : യുഡിഎഫ് സായാഹ്ന പ്രതിഷേധ സംഗമം മാറ്റിവെച്ചു
Oct 8, 2024, 10:10 IST
കണ്ണൂർ:മാഫിയകളെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കുക എന്നാവശ്യപ്പെട്ടുകൊണ്ട് ചൊവ്വാഴ്ച്ച കണ്ണൂർ കാൽടെക്സ്കെഎസ്ആർടിസിക്ക് സമീപം നടത്താൻ തീരുമാനിച്ച യുഡിഎഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള സായാഹ്ന പ്രതിഷേധ സംഗമം പ്രതികൂല കാലാവസ്ഥ കാരണം മറ്റൊരു ദിവസത്തിലേക്ക് മാറ്റിവെച്ചതായി യുഡിഎഫ് ജില്ലാ ചെയർമാൻ പി.ടി. മാത്യുവും കൺവീനർ അഡ്വ. അബ്ദുൽ കരീം ചേലേരിയും അറിയിച്ചു. പുതുക്കിയ തീയതി പിന്നീട്അറിയിക്കുന്നതാണ്.