കുറുമാത്തൂരിൽ എം.ഡി.എം.എ കടത്തുന്നതിനിടെ രണ്ട് യുവാക്കൾ അറസ്റ്റിൽ
Nov 28, 2024, 23:18 IST
തളിപ്പറമ്പ്: കുറുമാത്തൂരിൽ ആഡംബര വാഹനത്തിൽ എം.ഡി.എം.എ കടത്തുന്നതിനിടെ രണ്ടു യുവാക്കളെ തളിപ്പറമ്പ് പൊലിസ് അറസ്റ്റു ചെയ്തു. വെള്ളോറ കോയിപ്രയിലെ കോരോക്കാരന്‍ വീട്ടില്‍ കെ.സിറാജ്(30), കരിമ്പം മൈമൂനാസ് ഹൗസില്‍ പി.ഉനൈസ്(34) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് 2.8016 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.
ഇത് കൂടാതെ അഞ്ച് മൊബൈല്‍ ഫോണുകള്‍, പ്രതികള്‍ സഞ്ചരിച്ച കെ.എല്‍-59 വി 0707 നമ്പര്‍ മഹീന്ദ്ര താര്‍ ജീപ്പും കസ്റ്റഡിയിലെടുത്തു.
കണ്ണൂര്‍ റൂറല്‍ പോലീസ് മേധാവിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡാന്‍സഫ്ടീമിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് വ്യാഴാഴ്ച്ച രാവിലെ 9.45 ന് വെള്ളാരംപാറയില്‍ വെച്ചാണ് തളിപ്പറമ്പ് എസ്.ഐ കെ.വി.സതീശന്റെ നേതൃത്വത്തിലെത്തിയ പൊലിസ് സംഘം പ്രതികളെ പിടികൂടിയത്.