ആറളം ഫാമിലിറങ്ങിയ കാട്ടാനയെ കണ്ട് ഓടിരക്ഷപ്പെടുന്നതിനിടെ രണ്ട് സ്ത്രീകൾക്ക് പരുക്കേറ്റു
Jan 8, 2025, 22:23 IST
ഇരിട്ടി: ആറളം ഫാമിലെ ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനയെ കണ്ട് ഭയന്നോടുന്നതിനിടയിൽ വീണ് രണ്ട് പേർക്ക് പരിക്കേറ്റു. ആറളം ഫാം പതിമൂന്നാം ബ്ലോക്കിലെ മേഘ (20), രഞ്ജിനി(17) എന്നിവർക്കാണ് പരിക്കുപറ്റിയത്.
ഇവരെ പേരാവൂർ താലൂക്ക് ആശുപത്രിയിലെ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം കണ്ണൂരിലേക്ക് കൊണ്ട് പോയി. ബുധനാഴ്ച്ച വൈകിട്ട് ഓടൻതോട് പാലത്തിനു സമീപത്ത് വെച്ചാണ് സംഭവം.