കണ്ണൂരില്‍ മയക്കുമരുന്നുമായി വടകര സ്വദേശികളായ രണ്ടു പേര്‍ അറസ്റ്റില്‍

google news
ssss
 
കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിലെ കണ്ണോത്തും ചാലില്‍ മയക്കുമരുന്നുമായി രണ്ടു പേരെ എക്‌സൈസ് അറസ്റ്റു ചെയ്തു. വടകര മേമുണ്ട സ്വദേശി ചെറുകുനിയന്‍  വീട്ടില്‍ സി.കെ മുനീര്‍,  വടകര തിരുവളളൂര്‍ സ്വദേശി എന്‍. അര്‍ഷാദ് എന്നിവരാണ് പിടിയിലായത്. 7.437 ഗ്രാം ബ്രൗണ്‍ഷുഗറാണ് ഇവരില്‍ നിന്നും പിടികൂടിയത്.  കണ്ണൂര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി.ഷിജുമോനും സംഘവും നടത്തിയ റെയ്ഡിലാണ് മയക്കുമരുന്ന് പിടികൂടിയത്. പ്രതികള്‍ക്കെതിരെ എന്‍.ഡി. പി. എസ് ആക്ടു പ്രകാരംകേസെടുത്തു കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Tags