പയ്യന്നൂര്‍ രാമന്തളിയിൽ വാഹനാപകടം: രണ്ട് തൊഴിലുറപ്പ് തൊഴിലാളികൾക്ക് ദാരുണാന്ത്യം; ഒരാൾക്ക് ഗുരുതര പരിക്ക്

Two nrega labourers died in a road accident in Payyanur Ramanthali
Two nrega labourers died in a road accident in Payyanur Ramanthali

പയ്യന്നൂര്‍: രാമന്തളി കുരിശുമുക്കിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു തൊഴിലുറപ്പ് തൊഴിലാളികള്‍ ദാരുണാന്ത്യം. കല്ലേറ്റുംകടവിലെ പി. വി. ശോഭ (53), ടി.വി. യശോദ (68) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ബി. പി. ശ്രീലേഖ (49) യെ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ 9.30 ഓടെയായിരുന്നു അപകടം. 

രാമന്തളി പഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. രാമന്തളി റോഡില്‍ കഴിഞ്ഞ ദിവസം ബാക്കിയായ പണി തീര്‍ക്കുന്നതിനായി പോകുന്നതിനിടെ കുരിശുമുക്ക് - ഏഴിമല ടോപ് റോഡില്‍ നിന്നും ഇറങ്ങി രാമന്തളി ഭാഗത്തേക്ക് ജില്ലിപൊടിയുമായി പോവുകയായിരുന്ന ഗുഡ്‌സ് ഓട്ടോ മൂവരെയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. പി.വി.ശോഭ സംഭവ സ്ഥലത്തും ടി. വി. യശോദ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയുമാണ് മരിച്ചത്.
 

Tags