പയ്യാമ്പലത്ത് ബർത്ത്ഡേ പാർട്ടിക്കിടെയുണ്ടായ വധശ്രമ കേസിൽ മുഖ്യപ്രതികളായ രണ്ടു പേർ കൂടി അറസ്റ്റിൽ

Two more main accused in the case of attempted murder during the birthday party in Payyambalam have been arrested
Two more main accused in the case of attempted murder during the birthday party in Payyambalam have been arrested

കണ്ണൂർ: പയ്യാമ്പലം ബീച്ചിലുണ്ടായ വധശ്രമക്കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ. കൊറ്റാളി സ്വദേശി അഷറഫ് മൻസിലിലെ സഫ്വാൻ, അത്താഴക്കുന്ന് കറ്റയിൽ ഹൗസിലെ മുഹമ്മദ് സഫ് വാൻ എന്നിവരെയാണ് ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റ് ചെയ്തത്.  

ഇന്നലെ പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം. പയ്യാമ്പലം ബീച്ചിൽ ജന്മദിനം ആഘോഷിക്കാനെത്തിയവർക്കു നേരെയാണ് മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് അക്രമണം ഉണ്ടായത്. പുലർച്ചെ 2.45 ന് പാപ്പിനിശേരിയിലെ ടി പി പി തൻസീൽ(22) സുഹൃത്ത് ഷഹബാസ്(20) എന്നിവർക്കാണ് അക്രമത്തിൽ പരിക്കറ്റത്. ശസ്ത്രക്രിയക്ക് വിധേയരായ ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്. 

പയ്യാമ്പലത്ത് നടന്ന ബർത്ത്ഡേ പാർട്ടിയിൽ വച്ച് ആറ് പേർ ചേർന്ന് തൻസീലിനോടും സുഹൃത്തിനോടും ലൈറ്റർ ചോദിക്കുകയും ഇല്ലെന്ന് പറഞ്ഞപ്പോൾ നീയൊക്കെ എന്തിനാടാ വന്നതെന്ന് പറഞ്ഞ് വാക്ക് തർക്കം നടക്കുകയും ചെയ്തു. തുടർന്ന് പ്രതികൾ ചേർന്ന് മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് തൻസീലിന്‍റെ തുടയ്ക്കും സുഹൃത്ത് ഷാഹബാസിന്‍റെ വയറിനും കുത്തിപരിക്കേൽപ്പിക്കുകയായിരുന്നു.

കണ്ണൂർ ടൗൺ എസ്ഐ അജയൻ, എഎസ്ഐ രഞ്ചിത്ത്, നാസർ, ഷിനോജ്, റമീസ് എന്നിവരുൾപ്പെട്ട പൊലിസ് സംഘമാണ് പ്രതികളെ പിടികൂടിയത്. നേരത്തെ ഈ കേസിൽ രണ്ടു പേർ അറസ്റ്റിലായിരുന്നു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം നാലായി.

Tags