കണ്ണൂരിൽ മാരക മയക്കുമരുന്നായ മെത്തഫിറ്റമിനുമായി രണ്ടുപേർ പിടിയിൽ

google news
drug case

കണ്ണൂർ: മാരക മയക്കുമരുന്നായ മെത്തഫിറ്റമിനുമായി താളിക്കാവിൽ രണ്ടുപേർ പിടിയിൽ. പയ്യന്നൂർ വെള്ളോറ സ്വദേശി മുഹമ്മദ് മഷൂദ്, തളിപ്പറമ്പ് കുറ്റിക്കോൽ സ്വദേശി മുഹമ്മദ് ആസാദ് എന്നിവരാണ് പിടിയിലായത്.

കണ്ണൂർ, തളിപ്പറമ്പ് ഭാഗങ്ങളിൽ ആവശ്യക്കാരിൽ നിന്ന് വിവിധ ബാങ്ക് അക്കൗണ്ടുകളിൽ മുൻകൂർ പണം വാങ്ങി നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മെത്തഫിറ്റമിൻ നിക്ഷേപിച്ച് ഗൂഗിൾ ലോക്കേഷൻ നൽകി വിൽപന നടത്തി വന്ന സംഘത്തിലെ കണ്ണികളാണ് പിടിയിലായത്. എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഷറഫുദ്ദീൻ ടിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.

drug case

ഇവരുടെ പക്കൽ നിന്നും 207.84  ഗ്രാം മെത്തഫിറ്റമിനും പിടികൂടി. ഇവർക്ക് മയക്കുമരുന്ന് എത്തിച്ചു നൽകുന്ന സംഘത്തെക്കുറിച്ചും വിശദമായി അന്വേഷണം നടക്കുന്നുണ്ട്. സംഘത്തിലെ മറ്റു പേരെ ഉടൻ അറസ്റ്റ് ചെയ്യും. എക്സൈസ് ഇൻസ്പെക്ടർ ടി .ഷിജു മോൻ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) ഷിബു കെ .സി, അബ്ദുൾ നാസർ ആർ. പി, സിഇഓ മാരായ ഷാൻ ടി കെ, ഗണേഷ് ബാബു പി വി, ഡ്രൈവർ  സോൾ ദേവ് എന്നിവരും ഇവരെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

Tags