ട്യൂഷന് വന്ന വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച ട്യൂഷന്‍ അധ്യാപകന്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍

google news
Tuition teacher who molested girl students who came for tuition arrested in POCSO case

 കണ്ണൂര്‍:തലശേരി പൊലിസ് സ്‌റ്റേഷന്‍ പരിധിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ  ലൈംഗീക ചൂഷണത്തിനിരയാക്കിയെന്ന പരാതിയില്‍ ട്യൂഷന്‍ അധ്യാപകനെ തലശേരി ടൗണ്‍ പൊലിസ് അറസ്റ്റു ചെയ്തു. വീട്ടില്‍ ട്യൂഷനെടുത്തുവന്ന യുവാവിനെയാണ് ടൗണ്‍ പൊലിസ് അറസ്റ്റു ചെയ്തത്.

 പന്ത്രണ്ടുവയസില്‍ താഴെയുളള മൂന്ന് പെണ്‍കുട്ടികളുടെ പരാതിയിലാണ് പൊലിസ് കേസെടുത്തത്. കൂടുതല്‍ പെണ്‍കുട്ടികള്‍ പീഡനത്തിനിരയായിട്ടുണ്ടെന്ന് പൊലിസ് പറഞ്ഞു. 
 സ്‌കൂളില്‍ നടന്ന കൗണ്‍സിലിങിനിടെയില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരോടാണ് പെണ്‍കുട്ടികള്‍ ഈക്കാര്യം അറിയിച്ചത്. തുടര്‍ന്ന് ഇവര്‍ പൊലിസില്‍ പരാതിപ്പെടുകയായിരുന്നു.

 മൂന്ന് പെണ്‍കുട്ടികളുടെയും മൊഴി വനിതാ പൊലിസ് രേഖപ്പെടുത്തിയിട്ടുണ്ട്. 164- പ്രകാരം തലശേരി പോക്‌സോ കോടതിയും പെണ്‍കുട്ടികളുടെ മൊഴി രേഖപ്പെടത്തും. പൊലിസ് അറസ്റ്റു ചെയ്ത പ്രതിയെ തലശേരി പോക്‌സോ അതിവേഗ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Tags