പെയിൻ്റിങ് ജോലിക്കിടെ വീണു പരുക്കേറ്റ യുവാവ് ചികിത്സയ്ക്കിടെ മരിച്ചു

A young man fell down while painting and died during treatment
A young man fell down while painting and died during treatment

കണ്ണൂർ : പെയിന്റിംഗ് ജോലിക്കിടെ വീണ് പരിക്കേറ്റ്  ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. പടിഞ്ഞാറെമൊട്ട ഗാസ് ഗോഡൗണിന് സമീപം വാടകക്ക് താമസിക്കുന്ന സുലൈമാൻ പി പി(31) ആണ് ഇന്നലെ അർധരാത്രിയോടെ ചികിത്സയിലിരിക്കേ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്.

ഇന്നലെ കാലത്ത് കാട്ടാമ്പള്ളി കുതിരത്തടത്ത് വീട്ടിൽ പെയിന്റിംഗ് ജോലിക്കിടെയായിരുന്നു അപകടം സംഭവിച്ചത്. വളപട്ടണം പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.

മുഹമ്മദ് റാഫിയുടെയും ഖദീജ ടി പി യുടെയും മകനാണ് മരണപ്പെട്ട സുലൈമാൻ . ഭാര്യ: മുബ് ഷിറ ടി കെ, മക്കൾ: സൽമാൻ ഫാരിസ്, ആഷിർ

Tags